---
title: "ബ്ലിങ്കിറ്റ് ഏജന്റ് അസഭ്യം പറഞ്ഞു, മോശമായി പെരുമാറി; പരാതിയുമായി 'ഉറി' താരം റിവ അറോറ"
english_title: "Blinkit agent used obscene language and misbehaved; 'Uri' star Riva Arora files complaint"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358180/blinkit-agent-used-obscene-language-and-misbehaved-uri-star-riva-arora-files-complaint"
published_at: "2026-05-08T15:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdb460f0a40_Uri_star_Riva_Arora_files_complaint.jpg"
keywords: []
---

# ബ്ലിങ്കിറ്റ് ഏജന്റ് അസഭ്യം പറഞ്ഞു, മോശമായി പെരുമാറി; പരാതിയുമായി 'ഉറി' താരം റിവ അറോറ

> **Lead Summary:** **[** ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിന്റെ ഏജന്റിൽ നിന്നും തനിക്കും കുടുംബത്തിനും നേരെ മോശം പെരുമാറ്റവും അസഭ്യവർഷവും ഉണ്ടായതായി വെളിപ്പെടുത്തി 'ഉറി' താരം റിവ അറോറ. സംഭവത്തിൽ താരം മുംബൈ പൊലീസിൽ പരാതി നൽകി. അങ്ങേയറ്റം പ്രകോപനപരമായ പെരുമാറ്റമാണ് ഏജന്റിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് റിവ വ്യക്തമാക്കി.

## Article Content

**[** ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിന്റെ ഏജന്റിൽ നിന്നും തനിക്കും കുടുംബത്തിനും നേരെ മോശം പെരുമാറ്റവും അസഭ്യവർഷവും ഉണ്ടായതായി വെളിപ്പെടുത്തി 'ഉറി' താരം റിവ അറോറ. സംഭവത്തിൽ താരം മുംബൈ പൊലീസിൽ പരാതി നൽകി. അങ്ങേയറ്റം പ്രകോപനപരമായ പെരുമാറ്റമാണ് ഏജന്റിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് റിവ വ്യക്തമാക്കി.

ഏപ്രിൽ 26-ന് ഉച്ചയ്ക്ക് 3:30-ഓടെയാണ് സംഭവം. സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തിയ ഏജന്റ് തുടക്കം മുതൽ തന്നോട് പരുഷമായാണ് സംസാരിച്ചതെന്ന് റിവ പറയുന്നു. പ്രശ്നം പരിഹരിക്കാൻ ഇടപെട്ട താരത്തിന്റെ അമ്മയോടും സഹോദരിയോടും ഇയാൾ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. കുടുംബത്തിന്റെ സുരക്ഷയെക്കരുതിയാണ് താൻ പോലീസിൽ പരാതി നൽകിയതെന്നും താരം കൂട്ടിച്ചേർത്തു.

ലിഫ്റ്റിലും കെട്ടിടത്തിന്റെ പരിസരത്തും വെച്ച് ഇയാൾ അസഭ്യവർഷം തുടർന്നതോടെയാണ് താരം പൊലീസിന്റെ സഹായം തേടിയത്. സ്ഥലത്തെത്തിയ പൊലീസ് ഏജന്റിനെ തടഞ്ഞുവെക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു.

നിലവിൽ ഔദ്യോഗികമായി പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി ബ്ലിങ്കിറ്റ് അധികൃതർക്കും താരം പരാതി നൽകിയിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങൾ ഇത്തരം വിഷയങ്ങളിൽ കൃത്യമായ നടപടി സ്വീകരിക്കണമെന്നും റിവ ആവശ്യപ്പെട്ടു. 'ഉറി: ദ സർജിക്കൽ സ്ട്രൈക്ക്', 'ഭാരത്', 'ഗുഞ്ചൻ സക്സേന' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് 20-കാരിയായ റിവ അറോറ.

### Related Links & Sources
- [Original Story Source](https://moviemax.in/news/358180/blinkit-agent-used-obscene-language-and-misbehaved-uri-star-riva-arora-files-complaint)