'ഭക്ഷണം പോലും ഇറക്കാനാകില്ല, തിരിച്ചറിയാനും പ്രയാസം';'പുഷ്പ 2' അപകടത്തിൽ പരിക്കേറ്റ ശ്രീതേജിന്റെ വീട്ടിലെത്തി സ്നേഹ റെഡ്ഡി

'ഭക്ഷണം പോലും ഇറക്കാനാകില്ല, തിരിച്ചറിയാനും പ്രയാസം';'പുഷ്പ 2' അപകടത്തിൽ പരിക്കേറ്റ ശ്രീതേജിന്റെ വീട്ടിലെത്തി സ്നേഹ റെഡ്ഡി
2026-05-08T12:33:00 | By Anusree vc

(https://moviemax.in/) 'പുഷ്പ 2' പ്രീമിയറിനിടെയുണ്ടായ തിരക്കിൽപ്പെട്ട് പരിക്കേറ്റ പത്തുവയസ്സുകാരൻ ശ്രീതേജിന്റെ വസതിയിൽ അല്ലു അർജുന്റെ കുടുംബാംഗങ്ങൾ സന്ദർശനം നടത്തി. അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡി, പിതാവും പ്രമുഖ നിർമ്മാതാവുമായ അല്ലു അരവിന്ദ് എന്നിവരാണ് ശ്രീതേജിന്റെ വീട്ടിലെത്തിയത്.

അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞ അവർ, ചികിത്സയ്ക്കും മറ്റും ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ശ്രീതേജിന്റെ സഹോദരിക്കൊപ്പം ഏകദേശം ഒരു മണിക്കൂറോളം സമയം ചെലവഴിച്ച ശേഷമാണ് ഇവർ മടങ്ങിയത്. ഹൈദരാബാദിലെ തിയറ്ററിൽ നടന്ന തിക്കിലും തിരക്കിലും പെട്ടായിരുന്നു ശ്രീതേജിന് പരിക്കേറ്റത്. സംഭവത്തിൽ ഒരു യുവതി മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

2024 ഡിസംബർ 4-ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ നടന്ന പുഷ്പ 2 പ്രിമിയറിനിടെയാണ് വൻ ദുരന്തം സംഭവിക്കുന്നത്. തിക്കിലും തിരക്കിലും പെട്ട് ശ്രീതേജിന് ഗുരുതരമായി പരുക്കേൽക്കുകയും കുട്ടിയുടെ അമ്മയുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. അപകടത്തിന് ശേഷം അബോധാവസ്ഥയിലായ ശ്രീതേജ് ദീർഘകാലം വെന്റിലേറ്ററിലായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും നാഡീസംബന്ധമായ സങ്കീർണതകളും ആരോഗ്യത്തെ മോശമായി ബാധിച്ചു.

അഞ്ച് മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശ്രീതേജിനെ 2025 ഏപ്രിലിലാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. നിലവിൽ രാംഗോപാൽപേട്ടിലെ ഒരു പുനരധിവാസ കേന്ദ്രത്തിൽ നാഡീസംബന്ധമായ ചികിത്സകൾ തുടർന്നു വരികയാണ്.

മകന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്നും, അവൻ തങ്ങളെ തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടുകയാണെന്നും ശ്രീതേജിന്റെ പിതാവ് മൊഗദാംപള്ളി ഭാസ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനുമുള്ള പ്രത്യേക തെറാപ്പികൾ ശ്രീതേജിന് നൽകി വരികയാണ്.

ശ്രീതേജിന്റെ ഇളയ സഹോദരിയുടെ വിദ്യാഭ്യാസ ചെലവുകൾ അല്ലു അരവിന്ദ് ഏറ്റെടുത്തിട്ടുണ്ട്. അപകടം നടന്ന സമയം മുതൽ ശ്രീതേജിന്റെ ചികിത്സാ ചെലവുകൾക്കായി അല്ലു കുടുംബവും പുഷ്പയുടെ നിർമാണ കമ്പനിയായ മൈത്രി ഫിലിംസും സാമ്പത്തിക സഹായം നൽകി വരുന്നുണ്ട്. ഈ പിന്തുണ ഇനിയും തുടരുമെന്ന് അവർ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

കുട്ടിയുടെ ചികിത്സാച്ചെലവുകൾ സ്പോൺസർ ചെയ്ത അല്ലുവും കുടുംബവും കുട്ടിയുടെ പേരിൽ ഒരു സ്ഥിര നിക്ഷേപം നടത്തുകയും ചെയ്തു. ശ്രീ തേജിന്റെ പേരിൽ 2 കോടി രൂപയുടെ സ്ഥിര നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിൽ നിന്ന് പ്രതിമാസം 1.5 ലക്ഷം രൂപ പലിശ ലഭിക്കും. സംഭവം നടന്ന് ആദ്യ ദിവസം മുതൽ തന്നെ കുടുംബവുമായി ബന്ധം പുലർത്തുന്നുണ്ട്. ശ്രീ തേജിന്റെ ചികിത്സയ്ക്ക് പ്രതിമാസം ഏകദേശം 3 ലക്ഷം രൂപയോളം ചെലവാകുമെന്നും, അതിന്റെ മുഴുവൻ ചെലവും അല്ലു അർജുൻ ആണ് വഹിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.















Content Highlight: Sneha Reddy visits the house of Sreethej, who was injured in the 'Pushpa 2' accident

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup