---
title: "'ഞാൻ ചത്തിട്ടില്ല, അടിച്ചുപൊളിച്ചു ജീവിക്കുന്നു'; മരണവാർത്ത നൽകിയവർക്ക് ശക്തി കപൂറിന്റെ മാസ് മറുപടി"
english_title: "I am not dead, I am living a life of struggle"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358207/i-am-not-dead-i-am-living-a-life-of-struggle-shakti-kapoors-mass-reply-to-those-who-gave-him-the-news-of-his-death"
published_at: "2026-05-08T16:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdc939b7ea7_drtesrytg.jpg"
keywords: []
---

# 'ഞാൻ ചത്തിട്ടില്ല, അടിച്ചുപൊളിച്ചു ജീവിക്കുന്നു'; മരണവാർത്ത നൽകിയവർക്ക് ശക്തി കപൂറിന്റെ മാസ് മറുപടി

> **Lead Summary:** മുംബൈ: **[**സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തന്റെ മരണവാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം ശക്തി കപൂർ രംഗത്ത്. തനിക്ക് ആരോഗ്യപരമായ യാതൊരു കുഴപ്പവുമില്ലെന്നും താൻ പൂർണ്ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും താരം അറിയിച്ചു.

## Article Content

മുംബൈ: **[**സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തന്റെ മരണവാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം ശക്തി കപൂർ രംഗത്ത്. തനിക്ക് ആരോഗ്യപരമായ യാതൊരു കുഴപ്പവുമില്ലെന്നും താൻ പൂർണ്ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും താരം അറിയിച്ചു.

> 73-കാരനായ താരം ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികരിച്ചത്. "എന്റെ മരണവാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. ഞാൻ സന്തോഷവാനായി ഇരിക്കുന്നു. ഇത്തരം വാർത്തകൾ ദയവായി അവഗണിക്കുക," ശക്തി കപൂർ പറഞ്ഞു. തെറ്റായ വാർത്തകൾ പടച്ചുവിടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഴുന്നൂറിലേറെ ബോളിവുഡ് ചിത്രങ്ങളിൽ വില്ലനായും കൊമേഡിയനായും തിളങ്ങിയ നടനാണ് ശക്തി കപൂർ. ലൂസിഫർ എന്ന ചിത്രത്തിന്റെ ക്ലൈമാക്സിലൂടെ മലയാളികൾക്കും അദ്ദേഹം സുപരിചിതനാണ്. കിലുക്കം കിലുകിലുക്കം, ഒരു മരൂഭൂമിക്കഥ എന്നീ മലയാള സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പ്രശസ്ത നടി ശ്രദ്ധ കപൂർ അദ്ദേഹത്തിന്റെ മകളാണ്.

ഹംഗാമ, ഭാഗം ഭാഗ്, ചുപ് ചുപ് കെ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിലെ താരത്തിന്റെ പ്രകടനം ഇന്നും സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/358207/i-am-not-dead-i-am-living-a-life-of-struggle-shakti-kapoors-mass-reply-to-those-who-gave-him-the-news-of-his-death)