---
title: "'വിവാഹം കഴിഞ്ഞതോടെ ഞാൻ കുലസ്ത്രീയായെന്ന് ചിലർ പറയുന്നു'; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഗ്ലാമി ഗംഗ"
english_title: "Glammy Ganga answers fans' questions"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358176/glammy-ganga-answers-fans-questions"
published_at: "2026-05-08T15:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdb0b97567e_Glammy_Ganga_answers_fans_questions.jpg"
keywords: []
---

# 'വിവാഹം കഴിഞ്ഞതോടെ ഞാൻ കുലസ്ത്രീയായെന്ന് ചിലർ പറയുന്നു'; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഗ്ലാമി ഗംഗ

> **Lead Summary:** **[** യൂട്യൂബ് ചാനലായ 'ഗ്ലാമി ഗംഗ'യിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ വ്ലോഗറാണ് തിരുവനന്തപുരം സ്വദേശിയായ ഗംഗ. ബ്യൂട്ടി വ്ലോഗുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും, തന്റെ ജീവിതത്തിലെ പ്രധാന വിശേഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ഗംഗ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

## Article Content

**[** യൂട്യൂബ് ചാനലായ 'ഗ്ലാമി ഗംഗ'യിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ വ്ലോഗറാണ് തിരുവനന്തപുരം സ്വദേശിയായ ഗംഗ. ബ്യൂട്ടി വ്ലോഗുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും, തന്റെ ജീവിതത്തിലെ പ്രധാന വിശേഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ഗംഗ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അടുത്തിടെയായിരുന്നു ഗംഗയുടെയും അടുത്ത സുഹൃത്തായ വിഷ്ണുവിന്റെയും (അപ്പു) വിവാഹം. ഇപ്പോഴിതാ വിവാഹശേഷം ആരാധകർക്കിടയിലുണ്ടായ വിവിധ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ഈ പ്രിയ ദമ്പതികൾ.

''നിനക്ക് അവനെ ചേട്ടാ എന്നൊക്കെ വിളിച്ചൂടേയെന്ന ചോദ്യങ്ങള്‍ വരുന്നുണ്ട്. ഇടയ്ക്ക് ഞാന്‍ ചേട്ടാ എന്നൊക്കെ വിളിക്കാറുണ്ട്. സ്‌നേഹം വല്ലാതെ കൂടുമ്പോള്‍. കല്യാണം കഴിഞ്ഞതോടെ ഞാന്‍ ആകെ കുലസ്ത്രീയായെന്നായിരുന്നു ചിലരൊക്കെ പറയുന്നത്. സിന്ദൂരമൊക്കെ ഇട്ട് ഇപ്പോഴേ കാണാന്‍ പറ്റുള്ളൂ'', ഗംഗ വ്ളോഗിൽ പറഞ്ഞു.

സ്വന്തമായുണ്ടാക്കിയ വീട്ടിലായിരിക്കുമോ, അതോ അപ്പുവിന്റെ വീട്ടിലായിരിക്കുമോ ഗംഗ ഇനി താമസിക്കുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ''കൂടുതലും എന്റെ വീട്ടിലായിരിക്കും. കാരണം, ഷൂട്ടിങ്ങ് നടക്കുന്നത് ഇവിടെയാണ്. സ്റ്റുഡിയോ ഒക്കെ ഇവിടെയേ ഉള്ളൂ. വീഡിയോസൊക്കെ ഷൂട്ട് ചെയ്യാന്‍ ഇവിടെയേ പറ്റത്തുള്ളൂ. അത് അവര്‍ക്കറിയാം, ഞങ്ങള്‍ കൂടുതലും ഇവിടെയായിരിക്കുമെന്ന്. ഞാന്‍ ചായ ഇട്ട് കൊടുത്താലേ കുടിക്കൂ എന്നൊന്നുമില്ല അവിടെ. അവിടെയും താമസിക്കും. അവിടെയും ഇവിടെയുമായൊക്കെ നിൽക്കും. അവിടുത്തെ ആവശ്യങ്ങൾക്ക് അങ്ങോട്ടും പോകണമല്ലോ'', ഗംഗ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/358176/glammy-ganga-answers-fans-questions)