എരുമേലിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

എരുമേലിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം
May 8, 2026 07:19 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) എരുമേലി ചരളയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. കൊരട്ടി ആലക്കാപറമ്പിൽ എ.ജെ. സുരേഷ് (40), എരുമേലി തെങ്ങുംതോട്ടത്തിൽ ഷാജിയുടെ മകൻ റഹ്‌മത്തുള്ള (16) എന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന സുകുമാരൻ (55), ബാബു (60) എന്നിവർക്ക് പരിക്കേറ്റു എരുമേലി-മുണ്ടക്കയം റോഡിൽ ചരളയ്ക്ക് സമീപം വെള്ളിയാഴ്ച മൂന്നരയോടെയാണ് അപകടം നടന്നത്.

മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലും കാൽനടയാത്രക്കാരിലും ഇടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി നൗഷിജ (24) ആണ് അപകടത്തിൽ മരിച്ചത്. ഫുട്പാത്തിലൂടെ സംസാരിച്ചു നടന്നുപോവുകയായിരുന്ന നൗഷികയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും കാർ ഇടിക്കുകയായിരുന്നു.

കുറവൻകോണം ഭാഗത്തുനിന്ന് അതിവേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് കയറുകയും, അവിടെയുണ്ടായിരുന്നവരെയും തുടർന്ന് രണ്ട് ബൈക്കുകളെയും രണ്ട് കാറുകളെയും ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. വാഹനം വരുന്നത് കണ്ട് അമിതവേഗതയിലാണെന്ന് മനസ്സിലാക്കിയ ഒരു ദൃക്സാക്ഷി കൈകാണിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും, കാർ നിയന്ത്രണം വിട്ട് അദ്ദേഹത്തിന്റെ അടുത്തുകൂടി പാഞ്ഞ് ഫുട്പാത്തിലേക്ക് കയറുകയായിരുന്നു.

അപകടമുണ്ടാക്കിയ കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. കുറവൻകോണം സ്വദേശി മോഹൻ തോമസാണ് വാഹനം ഓടിച്ചത് . മോഹൻ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ അമിതവേഗതയിൽ ആയിരുന്നില്ല എന്നാണ് ഡ്രൈവർ പോലീസിനോട് പറയുന്നത്, എന്നാൽ വാഹനം അമിതവേഗതയിൽ തന്നെയാണ് വന്നിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അപകടമുണ്ടാക്കിയ ഡ്രൈവറെയും വാഹനത്തെയും പേരൂർക്കട പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഏഴു പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു





Two dead in Erumeli bike-autorickshaw collision

Next TV

Related Stories
'പ്രവർത്തകർ ചോര നീരാക്കി നേടിയതാണ് ഈ വിജയം, ആ പ്രവർത്തകരെ പദവികളിൽ നിന്ന് നീക്കുമെന്ന ഭീഷണി ക്രൂരം'- ഡീന്‍ കുര്യാക്കോസ്

May 8, 2026 08:37 PM

'പ്രവർത്തകർ ചോര നീരാക്കി നേടിയതാണ് ഈ വിജയം, ആ പ്രവർത്തകരെ പദവികളിൽ നിന്ന് നീക്കുമെന്ന ഭീഷണി ക്രൂരം'- ഡീന്‍ കുര്യാക്കോസ്

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരായ അച്ചടക്ക നടപടിയെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ്...

Read More >>
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; സജി അച്ഛനെയും കൊന്നു...? പരിശോധനയിൽ പുരയിടത്തിൽനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തു

May 8, 2026 07:43 PM

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; സജി അച്ഛനെയും കൊന്നു...? പരിശോധനയിൽ പുരയിടത്തിൽനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തു

കോട്ടയം നെടുങ്കണ്ടത്ത് യുവാവ് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ കേസിൽ വീണ്ടും പുരയിടത്തിൽ പരിശോധനയുമായി...

Read More >>
ഉറക്കത്തിനിടെ ഉത്തരത്തിൽ നിന്ന് പാമ്പും എലിയും ദേഹത്തേക്ക് വീണു; പത്തനാപുരത്ത് ​പെ​ൺ​കു​ട്ടി​ക്ക് പാമ്പ്  ക​ടി​യേ​റ്റു

May 8, 2026 05:32 PM

ഉറക്കത്തിനിടെ ഉത്തരത്തിൽ നിന്ന് പാമ്പും എലിയും ദേഹത്തേക്ക് വീണു; പത്തനാപുരത്ത് ​പെ​ൺ​കു​ട്ടി​ക്ക് പാമ്പ് ക​ടി​യേ​റ്റു

ഉ​റ​ങ്ങി​ക്കി​ട​ന്ന പെ​ൺ​കു​ട്ടി​ക്ക് അ​ർ​ധ​രാ​ത്രി പാ​മ്പി​ന്റെ ക​ടി​യേ​റ്റു....

Read More >>
വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ എസ്എൻഡിപിക്ക് 'ഒരു ചുക്കും' ചെയ്യില്ല; പിണറായി മിടുക്കനെന്ന് വെള്ളാപ്പള്ളി നടേശൻ

May 8, 2026 05:26 PM

വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ എസ്എൻഡിപിക്ക് 'ഒരു ചുക്കും' ചെയ്യില്ല; പിണറായി മിടുക്കനെന്ന് വെള്ളാപ്പള്ളി നടേശൻ

വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ എസ്എൻഡിപിക്ക് 'ഒരു ചുക്കും' ചെയ്യില്ല; പിണറായി മിടുക്കനെന്ന് വെള്ളാപ്പള്ളി...

Read More >>
Top Stories










News Roundup