തിരുവനന്തപുരം: (https://truevisionnews.com/) കെഎസ്ആർടിസി ബസ്സുകളിൽ ജെൻഡർ ടിക്കറ്റിങ് സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരുന്നു. യാത്രക്കാരുടെ ലിംഗഭേദം തിരിച്ചുള്ള കണക്കുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി നാളെ (മെയ് 9) മുതൽ നൽകുന്ന ടിക്കറ്റുകളിൽ 'സ്ത്രീ/പുരുഷൻ' എന്ന് പ്രത്യേകം രേഖപ്പെടുത്തും. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യം കണക്ക് അറിയുന്നതിന് വേണ്ടി കൂടിയാണ് ഈ നീക്കം.
ഇതിനായി ടിക്കറ്റ് മെഷീനുകളിൽ ആവശ്യമായ മാറ്റങ്ങൾ ഐടി വിഭാഗം വരുത്തിയിട്ടുണ്ടെന്നാണ് വിവരം. വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്തിരുന്നു.
ഇത് നടപ്പിലാക്കുന്നതിന് മുന്നോടിയായി എത്ര സ്ത്രീകൾ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുവെന്നതിന്‍റെ കൃത്യമായ റിപ്പോർട്ട് തയ്യാറാക്കാൻ ഈ പുതിയ ടിക്കറ്റിങ് സംവിധാനം സഹായകരമാകുമെന്നാണ് കണക്കുകൂട്ടൽ. മെയ് ഒൻപത് മുതൽ എല്ലാ ഡിപ്പോകളിലും ഈ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
KSRTC to take stock of female passengers; Gender ticketing from tomorrow

































