നാദാപുരത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ഗുരുതര പരിക്ക്

 നാദാപുരത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച്  അപകടം; യുവതിക്ക് ഗുരുതര പരിക്ക്
May 8, 2026 03:45 PM | By Susmitha Surendran

നാദാപുരം: (https://truevisionnews.com/) നാദാപുരത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം . യുവതിക്ക് ഗുരുതര പരിക്ക്. ഇയ്യങ്കോട് സ്വദേശിയായ മീത്തലെ രയരോത്ത്‌ ശബനക്കാണ് പരിക്കേറ്റത്.

കസ്തൂരിക്കുളം പെട്രോൾ പമ്പിന് സമീപമാണ് സംഭവം . കല്ലാച്ചി ഭാഗത്തുനിന്നും തുണേരിയിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ, അതേ ദിശയിൽ നിന്നെത്തിയ KL18Y5861 എന്ന നമ്പർ രജിസ്ട്രേഷനുള്ള ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ താടിയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റു. ഏപ്രിൽ 28-ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അമിതവേഗതയിലും അശ്രദ്ധമായും ബസ് ഓവർ ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Accident: Private bus and scooter collide in Nadapuram; Woman seriously injured

Next TV

Related Stories
കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

May 8, 2026 04:37 PM

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം...

Read More >>
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു, ഒരാൾക്ക് പരിക്ക്

May 8, 2026 04:11 PM

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു, ഒരാൾക്ക് പരിക്ക്

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു, ഒരാൾക്ക്...

Read More >>
ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ആശ്വാസം

May 8, 2026 04:01 PM

ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ആശ്വാസം

ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക്...

Read More >>
Top Stories