കോഴിക്കോട്: (https://truevisionnews.com/) കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന വാർത്തകളിൽ വ്യക്തമായ മറുപടി നൽകാതെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. എഐസിസി നിരീക്ഷകൻ മുകുൾ വാസ്നിക്കിന്റെ പക്കലുള്ള പട്ടികയിൽ തന്റെ പിന്തുണ കെ.സിക്കാണെന്ന് രേഖപ്പെടുത്തിയ ചിത്രം കണ്ടിട്ടില്ലെന്നും, ആർക്കാണ് പിന്തുണ നൽകിയതെന്ന് പരസ്യമായി പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുകയെന്നും സന്ദീപ് വാര്യർ പറഞ്ഞു. മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയിൽ കെസി വേണുഗോപാലിനാണ് സന്ദീപ് വാര്യറുടെ പിന്തുണയെന്ന് പുറത്തായിരുന്നു. ഇതിനോടാണ് സന്ദീപ് വാര്യറുടെ പ്രതികരണം.
മുസ്‌ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്. മാത്യു കുഴൽനാടന്റെ ലീഗിനെതിരായ പ്രസ്താവന കണ്ടിട്ടില്ല. അറ്റവും മൂലയും മുറിച്ചെടുത്ത് മാധ്യമങ്ങൾ വാർത്ത നൽകാറുണ്ട്. അതുകണ്ട് ചിലർക്ക് വിഷമം തോന്നിയിട്ട് ഉണ്ടാകും.
മുഖ്യമന്ത്രിയ്ക്കായി ഫ്ലക്സ് ഉയർത്തുന്നതും പ്രകടനം നടത്തുന്നതും ജനധിപത്യത്തിന്റെ ഭാഗമാണ്. പരിധി കടക്കരുത്. വാരണാസിയിൽ മോദി വിയർത്തു ജയിച്ചത് പോലെയാണ് ധർമ്മടത്ത് പിണറായിയും ജയിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
'I have not seen the picture that states my support for KCSandeepWarrier

































