---
title: "'അച്ഛൻ പറഞ്ഞത് കേട്ടില്ല, ഒടുവിൽ അപകടം, കൈക്ക് കിട്ടിയത് 80 സ്റ്റിച്ചുകൾ'; മനസ് തുറന്ന് ഗബ്രി"
english_title: "'I didn't listen to what my father said, and in the end, I got an accident and 80 stitches on my arm'; Gabri opens up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358090/i-didnt-listen-to-what-my-father-said-and-in-the-end-i-got-an-accident-and-80-stitches-on-my-arm-gabri-opens-up"
published_at: "2026-05-08T10:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd6e17c05ae_Gabri_opens_up.jpg"
keywords: []
---

# 'അച്ഛൻ പറഞ്ഞത് കേട്ടില്ല, ഒടുവിൽ അപകടം, കൈക്ക് കിട്ടിയത് 80 സ്റ്റിച്ചുകൾ'; മനസ് തുറന്ന് ഗബ്രി

> **Lead Summary:** ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് ഗബ്രി ജോസ്. ഷോയിലെ ജാസ്മിനുമായുള്ള ഗബ്രിയുടെ സൗഹൃദം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. കഴിഞ്ഞ വർഷം ഗബ്രിക്ക് സംഭവിച്ച ഗുരുതരമായ ഒരു അപകടത്തെക്കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചും താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്.

## Article Content

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് ഗബ്രി ജോസ്. ഷോയിലെ ജാസ്മിനുമായുള്ള ഗബ്രിയുടെ സൗഹൃദം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. കഴിഞ്ഞ വർഷം ഗബ്രിക്ക് സംഭവിച്ച ഗുരുതരമായ ഒരു അപകടത്തെക്കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചും താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്.

അച്ഛന്റെ വാക്ക് അവഗണിച്ച് ബൈക്ക് റൈഡിന് പോയപ്പോഴാണ് തനിക്ക് അപകടം സംഭവിച്ചതെന്ന് ഗബ്രി പറയുന്നു. യാത്രയിൽ കൃത്യമായ റൈഡിങ് ഗിയറുകൾ ധരിക്കാതിരുന്നത് അപകടത്തിന്റെ ആഘാതം കൂട്ടി. ഇടതുകൈക്ക് ഗുരുതരമായി പരിക്കേൽക്കുകയും എൺപതോളം സ്റ്റിച്ചുകൾ ഇടേണ്ടി വരികയും ചെയ്തു. അപകടത്തിന്റെ ആഘാതം 90 ശതമാനവും കൈയെയാണ് ബാധിച്ചതെന്നും ഇപ്പോൾ താൻ സുഖം പ്രാപിച്ചുവരികയാണെന്നും ഗബ്രി വ്യക്തമാക്കി.

> ഗബ്രിയുടെ വാക്കുകൾ- "ദു​ഗാട്ടി കൊച്ചിയിൽ വർക്ക് ചെയ്യുന്ന സുഹൃത്ത് എന്നെ വിളിച്ചു. റിപ്പബ്ലിക്ക് ഡെയുടെ അന്ന് ഒരു റൈഡ് പോകുന്നുണ്ടെന്നും അത് കുട്ടിക്കാനത്തേക്ക് ആണെന്നും പറഞ്ഞു. റിപ്പബ്ലിക്ക് ഡെ ദു​ഗാട്ടിയുടെ റൈഡായിരുന്നു അത്. 2024ലാണ് ഞാൻ ബൈക്ക് മേടിക്കുന്നത്. പക്ഷെ ലോങ് റൈഡ് പോകാറില്ല. അതുകൊണ്ട് തന്നെ റൈഡിന് വേണ്ട ​ഗിയറുകൾ മിനിമലായി മാത്രമെ എന്റെ കയ്യിലുള്ളു. ജനുവരി പതിനെട്ടാം തീയതി എന്റെ അപ്പൻ അബുദാബിക്ക് പോയി. അതിന് മുമ്പ് അദ്ദേഹം എന്നോട് പറഞ്ഞ് റൈഡിന് ഒന്നും പോകരുതെന്ന്.

താൻ നാട്ടിലുണ്ടാവില്ലെന്നും പറഞ്ഞു. ഞാൻ അതൊന്നും കാര്യമാക്കാതെ 26ആം തിയ്യതി റൈ‍ഡിന് പോയി. 28 റൈഡേഴ്സുണ്ടായിരുന്നു. പതിനേഴ് ലക്ഷം മുതൽ 70 ലക്ഷം രൂപ വില വരുന്ന ബൈക്കുകൾ റൈഡിൽ ഉണ്ടായിരുന്നു. കൊച്ചിയിൽ നിന്നും കുട്ടിക്കാനത്തേക്കുള്ള റൈഡ് നല്ല രസമായിരുന്നു. ഞാനും ത്രില്ലിലായിരുന്നു. എനിക്കൊപ്പം ഉണ്ടായിരുന്നവർ ഏറെയും മുതിർന്നവർ ആയിരുന്നു. ഞാൻ ശരീരത്തിന് ആവശ്യമായ പ്രോപ്പർ ​ഗിയറുകൾ ധരിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/358090/i-didnt-listen-to-what-my-father-said-and-in-the-end-i-got-an-accident-and-80-stitches-on-my-arm-gabri-opens-up)