---
title: "'വെറുതെ ക്ലീൻ ഷേവ് ചെയ്താൽ കോളേജ് പയ്യനാകില്ല'; അതിരടിക്കായി ബേസിൽ ജോസഫ് കുറച്ചത് 15 കിലോ!"
english_title: "'Just being clean-shaven doesn't make you a college boy'; Basil Joseph lost 15 kg to get to the limit!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358087/just-being-clean-shaven-doesnt-make-you-a-college-boy-basil-joseph-lost-15-kg-to-get-to-the-limit"
published_at: "2026-05-08T10:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd6c21b2636_Basil_Joseph_lost_15_kg_to_get_to_the_limit.jpg"
keywords: []
---

# 'വെറുതെ ക്ലീൻ ഷേവ് ചെയ്താൽ കോളേജ് പയ്യനാകില്ല'; അതിരടിക്കായി ബേസിൽ ജോസഫ് കുറച്ചത് 15 കിലോ!

> **Lead Summary:** അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന 'അതിരടി' മലയാള സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ്. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിൽ ടൊവിനോ തോമസും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

## Article Content

അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന 'അതിരടി' മലയാള സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ്. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിൽ ടൊവിനോ തോമസും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

ബേസിൽ 'സാം ബോയ്' ആയും ടൊവിനോ 'ശ്രീക്കുട്ടൻ വെള്ളായണി'യായുമാണ് സ്ക്രീനിലെത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ വലിയ ആവേശമാണ് പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ, സിനിമയെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും ബേസിൽ പങ്കുവെച്ച വാക്കുകളാണ് സിനിമാലോകത്ത് ചർച്ചയാകുന്നത്.

ക്ലീൻ ഷേവ് ചെയ്ത വന്നിട്ട് കോളേജ് പയ്യനാണെന്ന് പറയുന്നതിൽ കാര്യമില്ലെന്നും ഈ സിനിമയ്ക്കായി താൻ 15 കിലോയോളം കുറച്ചുവെന്നും ബേസിൽ ജോസഫ് പറയുന്നു. പത്ത് മാസം ഈ സിനിമയ്ക്ക് വേണ്ടി തന്നെ ഫാസ്റ്റിങ്ങും വർക്കഔട്ടും ഡെയിലി ഒന്ന് രണ്ടു മണിക്കൂർ ചെയ്തുവെന്നും എക്സ്ട്രീം ആയിട്ടുള്ള ഒരു എഫർട്ട് ഇട്ടിട്ടുണ്ടായിരുന്നുവെന്നും ബേസിൽ കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബേസിലിന്റെ പ്രതികരണം.

> "ഒരു കോളേജ് ക്യാരക്ടർ എന്ന് പറയുമ്പോൾ തീർച്ചയായിട്ടും ഞാൻ ഒരു കോളേജിൽ പഠിക്കുന്ന പ്രായമല്ല. എനിക്ക് ഒരു ഭാര്യ ഉണ്ട് കുട്ടി ഉണ്ട്. എല്ലാം ആളുകൾക്ക് അറിയുന്ന കാര്യമാണ്. വെറുതെ ക്ലീൻ ഷേവ് ചെയ്ത് വന്നിട്ട് കോളേജ് പയ്യനാണ് എന്ന് പറയുന്നതിൽ കാര്യമില്ല. ബാക്കി എല്ലാം വേണമെങ്കിൽ പൈസ കൊടുത്ത് എന്തും നേടാം പക്ഷേ ബോഡിയ്ക്ക് വേണ്ടി നമ്മൾ തന്നെ പണി എടുക്കണം. കുറച്ചധികം സമയം ഇൻവെസ്റ്റ് ചെയ്യുക എന്നുള്ളതല്ലാതെ വേറെ ഓപ്ഷൻ ഇല്ല. ഇതിനു വേണ്ടി വേറെ അഭിനയം ബാക്കി ഒന്നും ചെയ്യുന്നില്ല എന്നുള്ള ഒരു സ്പേസിലേക്ക് വന്നു." ബേസിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/358087/just-being-clean-shaven-doesnt-make-you-a-college-boy-basil-joseph-lost-15-kg-to-get-to-the-limit)