റെയിൽവേ ഗേറ്റിലെ കളി ഇനി വേണ്ട; കർശന നടപടികളുമായി മോട്ടർ വാഹന വകുപ്പ്

റെയിൽവേ ഗേറ്റിലെ കളി ഇനി വേണ്ട; കർശന നടപടികളുമായി മോട്ടർ വാഹന വകുപ്പ്
May 8, 2026 11:32 AM | By Fidha Parvin

പാലക്കാട്: (https://truevisionnews.com/) റെയിൽവേ ഗേറ്റുകളിൽ വാഹനങ്ങൾ ഇടിക്കുന്ന സംഭവങ്ങളിൽ ഇനി മുതൽ റെയിൽവേ പോലീസിന് പുറമെ മോട്ടർ വാഹന വകുപ്പും നേരിട്ട് നടപടി സ്വീകരിക്കും. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നിർദ്ദേശങ്ങളാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സി.നാഗരാജു നൽകിയിരിക്കുന്നത്.

അപകടത്തിന്റെ ഗൗരവം അനുസരിച്ച് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും. വലിയ വാഹനങ്ങളാണെങ്കിൽ ഡ്രൈവറുടെ ബാഡ്ജും റദ്ദാക്കും.

 അടച്ചിട്ട ഗേറ്റിൽ വാഹനം ഇടിച്ചാൽ റെയിൽവേ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കും. കുറ്റകരമായ അനാസ്ഥയ്ക്ക് 5 വർഷം വരെയും, മനഃപൂർവമാണെന്ന് തെളിഞ്ഞാൽ 7 വർഷം വരെയും തടവുശിക്ഷ ലഭിക്കാം.

 ഗേറ്റിനുണ്ടായ കേടുപാടുകൾക്ക് പുറമെ, ട്രെയിൻ വൈകുന്നത് മൂലമുണ്ടാകുന്ന നഷ്ടം, റെയിൽവേ ജീവനക്കാരുടെ വേതനം തുടങ്ങിയവ ഉൾപ്പെടെയുള്ള തുക വാഹന ഉടമയിൽ നിന്ന് ഈടാക്കും.

ആർപിഎഫിന്റെ  റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കായിരിക്കും മോട്ടർ വാഹന വകുപ്പ് തുടർനടപടികൾ സ്വീകരിക്കുക. തമിഴ്‌നാട്, കർണാടക സർക്കാരുകൾ നേരത്തെ തന്നെ ഇത്തരത്തിൽ നടപടി തുടങ്ങിയിരുന്നു. ഗേറ്റ് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചാൽ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.

No more games at railway gates; Motor Vehicle Department takes strict action

Next TV

Related Stories
ജാഗ്രത ....: ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക്  വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

May 8, 2026 12:46 PM

ജാഗ്രത ....: ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു....

Read More >>
കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

May 8, 2026 12:34 PM

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം,...

Read More >>
 പരസ്യമായി പ്രകടനമൊക്കെ നടത്താമോ? വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന് നീക്കി

May 8, 2026 12:33 PM

പരസ്യമായി പ്രകടനമൊക്കെ നടത്താമോ? വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന് നീക്കി

വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന്...

Read More >>
മന്തി വില്ലനായോ ? ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ മരണം: സംസ്കാരം ഇന്ന്

May 8, 2026 12:15 PM

മന്തി വില്ലനായോ ? ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ മരണം: സംസ്കാരം ഇന്ന്

നാദാപുരം ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ...

Read More >>
'പാവപ്പെട്ടവനോട് കരുണയുള്ളവൻ, മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി ....; വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല' -​ ടി. പത്മനാഭൻ

May 8, 2026 12:14 PM

'പാവപ്പെട്ടവനോട് കരുണയുള്ളവൻ, മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി ....; വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല' -​ ടി. പത്മനാഭൻ

മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി,വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല -​ ടി....

Read More >>
Top Stories

News Roundup