---
title: "'മുഖ്യമന്ത്രിക്കായി നേതാക്കളുടെ അടി, സത്യം പറഞ്ഞാൽ പുച്ഛം തോന്നി'; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് റോബിൻ രാധാകൃഷ്ണൻ"
english_title: "Robin Radhakrishnan lashes out at Congress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358069/robin-radhakrishnan-lashes-out-at-congress"
published_at: "2026-05-08T09:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd5dd03d010_Robin_Radhakrishnan_lashes_out_at_Congress.jpg"
keywords: []
---

# 'മുഖ്യമന്ത്രിക്കായി നേതാക്കളുടെ അടി, സത്യം പറഞ്ഞാൽ പുച്ഛം തോന്നി'; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് റോബിൻ രാധാകൃഷ്ണൻ

> **Lead Summary:** തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഡിഎഫ് മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയിലാണ് കേരളം. എന്നാൽ, മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഹൈക്കമാൻഡ് പ്രതിനിധികൾ തിരുവനന്തപുരത്തെത്തി എംഎൽഎമാരുടെ ഹിതപരിശോധന നടത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

## Article Content

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഡിഎഫ് മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയിലാണ് കേരളം. എന്നാൽ, മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഹൈക്കമാൻഡ് പ്രതിനിധികൾ തിരുവനന്തപുരത്തെത്തി എംഎൽഎമാരുടെ ഹിതപരിശോധന നടത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ടായ തർക്കം സോഷ്യൽ മീഡിയയിലടക്കം വലിയ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ബിഗ് ബോസ് മുൻ താരവും കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണൻ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.

> “ഞാന്‍ ഒരു കുണ്ടറക്കാരന്‍ അല്ലാഞ്ഞിട്ട് കൂടി ഏകദേശം 19,000 അടുപ്പിച്ച് വോട്ട് എനിക്ക് ലഭിച്ചു. എനിക്ക് വേണ്ടി വോട്ട് ചെയ്ത, കുണ്ടറയിലെ എന്നെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും എന്‍റെ ഹൃദയത്തില്‍ നിന്ന് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. കോണ്‍​ഗ്രസ് എന്തായാലും ജയിച്ചു. കോണ്‍​ഗ്രസ് ആണ് കേരളം ഭരിക്കുന്നത്. പക്ഷേ മുഖ്യമന്ത്രി ആവാന്‍ വേണ്ടിയുള്ള അവരുടെ അടി ഞാന്‍ ചാനലുകളില്‍ കണ്ടു. അതില്‍ത്തന്നെ തര്‍ക്കം. സ്വന്തം നേതാക്കളുടെ ഫ്ളെക്സ് അവരുടെ തന്നെ പ്രവര്‍ത്തകര്‍ വലിച്ച് കീറുന്നതായിട്ടും കണ്ടു. സത്യം പറഞ്ഞാല്‍ പുച്ഛം തോന്നി. കഷ്ടം തോന്നി. പരമ കഷ്ടം. എന്തായാലും നമ്മള്‍ ബിജെപിക്കാരുടെ ഇടയില്‍ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ല. നമ്മളെല്ലാം ഒറ്റക്കെട്ടായി മാത്രം മുന്നോട്ട് പോകുന്ന ആളുകളാണ്. അഭിമാനത്തോടെ എനിക്ക് പറയാം ഞാനൊരു ബിജെപിക്കാരനാണ് എന്ന്. അല്ലാതെ സ്വന്തം പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കളുട ഫ്ലെക്സ് വലിച്ചുകീറുന്നതുപോലെ തരംതാഴ്ന്ന ഒരു പാര്‍ട്ടിയില്‍ അല്ല ഞാനെന്ന് സന്തോഷപൂര്‍വ്വം പറയാം. ഇതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കില്‍ വേറൊന്നും കൊണ്ടല്ല, പരമമായ സത്യം മാത്രമാണ് ഞാന്‍ വിളിച്ചുപറയുന്നത്. മോശമായിട്ടുള്ള ഒരു കാര്യം. മോശം , മോശം”, റോബിന്‍ രാധാകൃഷ്ണന്‍റെ വാക്കുകള്‍.

അതേസമയം കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കോൺ​ഗ്രസിന്റെ നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും. മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകും.

### Related Links & Sources
- [Original Story Source](https://moviemax.in/news/358069/robin-radhakrishnan-lashes-out-at-congress)