ജാഗ്രത ....: ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

ജാഗ്രത ....: ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക്  വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു
May 8, 2026 12:46 PM | By Susmitha Surendran

ആലപ്പുഴ : (https://truevisionnews.com/) ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ അറുപത്തിയഞ്ചുകാരിക്കാണു രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ വർഷം ആദ്യമായാണു ജില്ലയിൽ വെസ്റ്റ് നൈൽ സ്ഥിരീകരിക്കുന്നത്.

ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണു വെസ്റ്റ് നൈൽ. ദേശാടനപ്പക്ഷികളിൽ കാണുന്ന ഫ്ലാവി വൈറസാണു കൊതുകുകടിയിലൂടെ മനുഷ്യരിലേക്ക് എത്തുന്നത്. വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി.

കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ രോഗപ്രതിരോധത്തിനു കൊതുകുനിവാരണവും ഉറവിടനശീകരണവും പ്രധാനമാണെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ശുദ്ധജലത്തിലും വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലും ക്യൂലക്‌സ് കൊതുക് മുട്ടയിട്ടു പെരുകും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുകയും വേണം. പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം.

West Nile fever has been confirmed in Alappuzha district.

Next TV

Related Stories
സ്വകാര്യ ബസ് ഇടിച്ച്‌ പത്ത് വയസുകാരന് ദാരുണാന്ത്യം; പേരക്കുട്ടിയുടെ മരണവാർത്തയ്ക്ക് പിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് 84-കാരനും മരിച്ചു

May 8, 2026 02:23 PM

സ്വകാര്യ ബസ് ഇടിച്ച്‌ പത്ത് വയസുകാരന് ദാരുണാന്ത്യം; പേരക്കുട്ടിയുടെ മരണവാർത്തയ്ക്ക് പിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് 84-കാരനും മരിച്ചു

സ്വകാര്യ ബസ് ഇടിച്ച്‌ പത്ത് വയസുകാരന് ദാരുണാന്ത്യം, പേരക്കുട്ടിയുടെ മരണവാർത്തയ്ക്ക് പിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് 84-കാരനും...

Read More >>
കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

May 8, 2026 12:34 PM

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം,...

Read More >>
 പരസ്യമായി പ്രകടനമൊക്കെ നടത്താമോ? വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന് നീക്കി

May 8, 2026 12:33 PM

പരസ്യമായി പ്രകടനമൊക്കെ നടത്താമോ? വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന് നീക്കി

വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന്...

Read More >>
Top Stories

News Roundup