വിശ്വസിച്ച അയൽവാസി ചതിച്ചു ...! യുവതിക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി, പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

വിശ്വസിച്ച അയൽവാസി ചതിച്ചു ...! യുവതിക്ക് ജ്യൂസിൽ മയക്കുമരുന്ന്  കലർത്തി നൽകി, പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
May 8, 2026 02:02 PM | By Susmitha Surendran

അടൂർ: (https://truevisionnews.com/) പത്തനംതിട്ടയിൽ ഇരുപത്തിയെട്ടുകാരിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തി അയൽവാസി പീഡിപ്പിച്ചു . പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതി, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15-നാണ് ആദ്യമായി പീഡനം നടന്നത്. യുവതിക്ക് ജ്യൂസ് നൽകി മയക്കിയ ശേഷം നഗ്നദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് പീഡനത്തിന് ഇരയാക്കിയത്.

എന്നാല്‍ യുവതി പ്രതിയുടെ ഭാര്യയോട് വിവരങ്ങൾ പറയുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി കഴിഞ്ഞമാസം 28ന് യുവതിയെ ടാങ്കർ ലോറിയിൽ കയറ്റി പരിക്കേല്‍പ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിൽ യുവതി സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും അടൂർ പൊലീസിനും പരാതി നൽകിയിട്ടുണ്ട്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

A 28-year-old woman faced brutal torture in Pathanamthitta.

Next TV

Related Stories
അനൈൻ വിനോദിന്റെ മരണം; ഭക്ഷണത്തിലൂടെയുള്ള അണുബാധ മൂലമെന്ന് സംശയിക്കുന്നതായി കുടുംബം, നാദാപുരം പോലീസ് കേസെടുത്തു

May 8, 2026 02:48 PM

അനൈൻ വിനോദിന്റെ മരണം; ഭക്ഷണത്തിലൂടെയുള്ള അണുബാധ മൂലമെന്ന് സംശയിക്കുന്നതായി കുടുംബം, നാദാപുരം പോലീസ് കേസെടുത്തു

അനൈൻ വിനോദിന്റെ മരണം; ഭക്ഷണത്തിലൂടെയുള്ള അണുബാധ മൂലമെന്ന് സംശയിക്കുന്നതായി കുടുംബം, പോലീസ്...

Read More >>
സ്വകാര്യ ബസ് ഇടിച്ച്‌ പത്ത് വയസുകാരന് ദാരുണാന്ത്യം; പേരക്കുട്ടിയുടെ മരണവാർത്തയ്ക്ക് പിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് 84-കാരനും മരിച്ചു

May 8, 2026 02:23 PM

സ്വകാര്യ ബസ് ഇടിച്ച്‌ പത്ത് വയസുകാരന് ദാരുണാന്ത്യം; പേരക്കുട്ടിയുടെ മരണവാർത്തയ്ക്ക് പിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് 84-കാരനും മരിച്ചു

സ്വകാര്യ ബസ് ഇടിച്ച്‌ പത്ത് വയസുകാരന് ദാരുണാന്ത്യം, പേരക്കുട്ടിയുടെ മരണവാർത്തയ്ക്ക് പിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് 84-കാരനും...

Read More >>
ജാഗ്രത ....: ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക്  വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

May 8, 2026 12:46 PM

ജാഗ്രത ....: ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു....

Read More >>
കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

May 8, 2026 12:34 PM

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം,...

Read More >>
Top Stories

News Roundup