എവിടെനോക്കിയാലും പോസ്റ്റർ ...! 'കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാടുമായി മുന്നോട്ട് പോയാൽ അനിൽകുമാർ ഇനി നിയമസഭ കാണില്ല'- വണ്ടൂരിൽ വ്യാപകമായി പോസ്റ്ററുകൾ

 എവിടെനോക്കിയാലും പോസ്റ്റർ ...! 'കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാടുമായി മുന്നോട്ട് പോയാൽ അനിൽകുമാർ ഇനി നിയമസഭ കാണില്ല'- വണ്ടൂരിൽ വ്യാപകമായി പോസ്റ്ററുകൾ
May 8, 2026 11:25 AM | By Susmitha Surendran

മലപ്പുറം : (https://truevisionnews.com/)  വണ്ടൂരിൽ എ.പി. അനിൽകുമാർ എം.എൽ.എക്കെതിരെ വ്യാപകമായി പോസ്റ്ററുകൾ. വണ്ടൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ്, വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് പ്രധാനമായും പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

കെ.സി. വേണുഗോപാലിന്റെ ഗ്രൂപ്പ് നേതാവായി അനിൽകുമാർ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാന ആരോപണം. കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാടുമായി മുന്നോട്ട് പോയാൽ അനിൽകുമാർ ഇനി നിയമസഭ കാണില്ലെന്ന് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു.

‘പച്ചപ്പട ജനപക്ഷം’ എന്ന പേരിലാണ് വണ്ടൂരിലുടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനിൽകുമാറിന്റെ ഫ്ലക്സ് ബോർഡുകൾക്ക് മുകളിലും ഇവ പതിപ്പിച്ചിട്ടുണ്ട്. കെ.സി. വേണുഗോപാലിനെ ചുമക്കേണ്ട ബാധ്യത ലീഗിനില്ലെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.

കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ നിലയ്ക്ക് നിർത്തണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉന്നയിക്കുന്നു. മാത്യുവിനെ വെച്ച് ലീഗിനെ ചൊറിയാൻ നിന്നാൽ കെസി ഗ്രൂപ്പ് മാനേജറായ അനിൽകുമാർ ജനങ്ങളുടെ ഇടയിൽ കാല് കുത്തില്ലെന്നും പോസ്റ്ററിൽ പറയുന്നു. മുൻപ് അനിൽകുമാറിനെ വിജയിപ്പിക്കാൻ പ്രവർത്തിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും, ഇത്തരത്തിലാണ് പ്രവർത്തനമെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു.

Posters against APAnilkumar MLA are widespread in Vandoor.

Next TV

Related Stories
ജാഗ്രത ....: ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക്  വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

May 8, 2026 12:46 PM

ജാഗ്രത ....: ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു....

Read More >>
കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

May 8, 2026 12:34 PM

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം,...

Read More >>
 പരസ്യമായി പ്രകടനമൊക്കെ നടത്താമോ? വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന് നീക്കി

May 8, 2026 12:33 PM

പരസ്യമായി പ്രകടനമൊക്കെ നടത്താമോ? വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന് നീക്കി

വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന്...

Read More >>
മന്തി വില്ലനായോ ? ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ മരണം: സംസ്കാരം ഇന്ന്

May 8, 2026 12:15 PM

മന്തി വില്ലനായോ ? ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ മരണം: സംസ്കാരം ഇന്ന്

നാദാപുരം ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ...

Read More >>
'പാവപ്പെട്ടവനോട് കരുണയുള്ളവൻ, മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി ....; വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല' -​ ടി. പത്മനാഭൻ

May 8, 2026 12:14 PM

'പാവപ്പെട്ടവനോട് കരുണയുള്ളവൻ, മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി ....; വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല' -​ ടി. പത്മനാഭൻ

മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി,വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല -​ ടി....

Read More >>
Top Stories

News Roundup