കണ്ണൂർ : ( www.truevisionnews.com) കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക് വ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ആർക്ക് ലഭിക്കും എന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കന്നതിനിടെ കണ്ണൂരിൽ പ്രകടനത്തിന് ആഹ്വാനം.
രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകൾക്ക് പുറമെ കെ.സി. വേണുഗോപാൽ എം.പിയുടെ പേരും ഉയർന്നിരുന്നു.
ഇന്ന് കണ്ണൂരിൽ വി ഡി സതീശനായി പ്രവർത്തകർ തെരുവിലേക്ക്? കണ്ണൂർ ഇരിട്ടിയിൽ സതീശന് വേണ്ടി പ്രകടനം നടത്താൻ ആഹ്വാനം നൽകി.
വൈകുന്നേരം 5മണിക്ക് ആരംഭിക്കുന്ന പ്രകടനത്തിൽ പങ്കെടുക്കണമെന്ന ആഹ്വാനം പ്രചരിക്കുന്നു. പേരാവൂർ കോൺഗ്രസുകാർ എന്ന പേരിലാണ് ആഹ്വാനം. നയിച്ചവനെ നയിക്കാൻ അനുവദിക്കില്ല എങ്കിൽ വീട് കയറി വോട്ട് ചോദിച്ച നമുക്കും ചിലത് ചെയ്യാൻ ഉണ്ടെന്നും സന്ദേശം.
തിരഞ്ഞെടുപ്പ് നയിച്ച വി.ഡി. സതീശൻതന്നെ മുഖ്യമന്ത്രിയാകട്ടെ എന്നാണ് അണികളിൽ പലരും പറയുന്നത്. ഇന്നലെ വി.ഡി. സതീശന് വേണ്ടി എരുമേലി പമ്പാവാലിയിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറാകണമെന്ന് പ്രതിഷേക്കാർ ആവശ്യപ്പെട്ടു.
മുൻ പഞ്ചായത്തംഗം അടക്കമുള്ളവർ പ്രകടനത്തിൽ പങ്കെടുത്തു. സതീശനെ പിന്തുണച്ച് കോട്ടയം പ്രസ് ക്ലബ്ബിന് മുമ്പിൽ ഫ്ലക്സും ഉയർന്നു. ‘വി.ഡി. നിലപാടുകളുടെ രാജകുമാരൻ’ എന്ന അടിക്കുറിപ്പോടെയാണ് ഫ്ലക്സ്. തങ്ങളുടെ പ്രതിഷേധം നേതൃത്വത്തിന് നൽകുന്ന മുന്നറിയിപ്പാണെന്നും വി.ഡി. സതീശന് വേണ്ടി രംഗത്തെത്തിയവർ പറഞ്ഞു.
Congress Chief Ministerial fight, Kannur activists take to the streets as VD Satheesan?

































