---
title: "'നിങ്ങൾക്ക് ലാഭമുണ്ടാകുന്നുണ്ടോ?'; പ്രിയദർശന്റെ ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി: പ്രശംസയുമായി ഏക്ത കപൂർ"
english_title: "'Are you making a profit?'; Priyadarshan's question surprised me: Ekta Kapoor with praise"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357862/are-you-making-a-profit-priyadarshans-question-surprised-me-ekta-kapoor-with-praise"
published_at: "2026-05-07T11:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc276f4e28d_dwerf.jpg"
keywords: []
---

# 'നിങ്ങൾക്ക് ലാഭമുണ്ടാകുന്നുണ്ടോ?'; പ്രിയദർശന്റെ ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി: പ്രശംസയുമായി ഏക്ത കപൂർ

> **Lead Summary:** **[**ബോളിവുഡ് നിർമ്മാതാവ് ഏക്ത കപൂർ സംവിധായകൻ പ്രിയദർശനെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. അക്ഷയ് കുമാർ നായകനായ 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് നിർമ്മാതാവ് എന്ന നിലയിൽ പ്രിയദർശനോടുള്ള കടപ്പാട് ഏക്ത ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

## Article Content

**[**ബോളിവുഡ് നിർമ്മാതാവ് ഏക്ത കപൂർ സംവിധായകൻ പ്രിയദർശനെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. അക്ഷയ് കുമാർ നായകനായ 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് നിർമ്മാതാവ് എന്ന നിലയിൽ പ്രിയദർശനോടുള്ള കടപ്പാട് ഏക്ത ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

> സിനിമയുടെ തുടക്കത്തിൽ തന്നെ പ്രിയദർശൻ ചോദിച്ച ഒരു ചോദ്യം തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് ഏക്ത പറയുന്നു. "ഏക്ത, ഈ സിനിമയിലൂടെ നിങ്ങൾക്ക് ലാഭമുണ്ടാകുന്നുണ്ടോ? എന്റെ പ്രൊഡ്യൂസർക്ക് പണം ലഭിക്കാത്ത ഒരു സിനിമയും ഞാൻ ചെയ്യാറില്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഒരു പ്രോജക്റ്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ നിർമ്മാതാവിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന ഇത്തരം സംവിധായകർ അപൂർവ്വമാണെന്ന് ഏക്ത കുറിച്ചു.

നൂറോളം സിനിമകൾ ചെയ്ത പ്രിയദർശന്റെ അനുഭവസമ്പത്തും അച്ചടക്കവുമാണ് തന്റെ കരിയറിലെ വലിയ വിജയത്തിന് കാരണമായതെന്നും അവർ കൂട്ടിച്ചേർത്തു. ഏകദേശം 120 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ 'ഭൂത് ബംഗ്ല' 200 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായപ്പോഴും അത് പരസ്പര ബഹുമാനത്തോടെയാണ് കൈകാര്യം ചെയ്തതെന്നും ഏക്ത കപൂർ വ്യക്തമാക്കി.

[A post shared by EktaaRkapoor (@ektarkapoor)](https://www.instagram.com/p/DX_aD1einsE/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/357862/are-you-making-a-profit-priyadarshans-question-surprised-me-ekta-kapoor-with-praise)