May 7, 2026 12:02 PM

(https://moviemax.in/) ബെംഗളൂരുവിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സുനിതയെക്കുറിച്ച് നടി പാർവതി തിരുവോത്ത് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ലൈംഗികാതിക്രമ ശ്രമങ്ങളെ ചെറുക്കുന്നതിനിടയിലാണ് സുനിത കൊല്ലപ്പെട്ടതെന്ന് അറിഞ്ഞത് മുതൽ തനിക്ക് കരച്ചിൽ അടക്കാനാവുന്നില്ലെന്ന് പാർവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നൂറിലധികം തെരുവ് നായ്ക്കളെ സംരക്ഷിച്ചിരുന്ന സുനിത, തന്റെ കുടുംബത്തെയും നായ്ക്കളെയും നോക്കാൻ വേണ്ടിയാണ് കൊലയാളിയുടെ ഷെൽട്ടർ ഹോമിൽ ജോലിക്ക് കയറിയതെന്ന് പാർവതി പറയുന്നു. "സുനിത വെറുതെ മരിച്ചതല്ല, അവൾ കൊല്ലപ്പെട്ടതാണ്. ഇത്രയും ദയയുള്ള ഒരു സ്ത്രീ ഇത്തരത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത് വിശ്വസിക്കാനാകുന്നില്ല. ആരാണ് അവളുടെ തൊഴിലുടമ? എന്തുകൊണ്ടാണ് അയാളെ ഇപ്പോഴും അറസ്റ്റ് ചെയ്യാത്തത്?" എന്നും പാർവതി ചോദിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് ബെംഗളൂരുവിലെ ഷെൽട്ടർ ഹോമിൽ വെച്ച് സുനിതയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഉടമയായ ദീപക് കൃഷ്ണ സുനിതയെ അതിക്രൂരമായി മർദ്ദിച്ചതായാണ് പോലീസ് കണ്ടെത്തൽ. ചികിത്സയിലായിരുന്ന സുനിത കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ഭർത്താവും നാല് വയസ്സുള്ള മകനുമടങ്ങുന്നതാണ് സുനിതയുടെ കുടുംബം.


Sunitha's murder, why is the accused not being arrested?; Parvathy Thiruvoth explodes

Next TV

Top Stories










News Roundup