‘നടിയായിരുന്നെങ്കിൽ ഈ സമൂഹം പൊട്ടിത്തെറിക്കില്ലേ?’; വിജയ്-തൃഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗായത്രി

‘നടിയായിരുന്നെങ്കിൽ ഈ സമൂഹം പൊട്ടിത്തെറിക്കില്ലേ?’; വിജയ്-തൃഷ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗായത്രി
2026-05-07T12:29:00 | By Anusree vc

(https://moviemax.in/) കന്നിപ്പോരാട്ടത്തിൽ ഉജ്വല വിജയം നേടി തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ തയാറെടുക്കുന്ന വിജയ്‌യെ ചുറ്റിപ്പറ്റി വിവാദങ്ങളും പുകയുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കിടയിലും താരത്തിന്റെ വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലേറ്റതായും, ഒരു പ്രമുഖ നടിയുമായുള്ള താരത്തിന്റെ സൗഹൃദമാണ് ഇതിന് കാരണമായതെന്നുമാണ് പ്രചരിക്കുന്ന വാർത്തകൾ. സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ രാഷ്ട്രീയ വിജയത്തോടൊപ്പം തന്നെ സജീവമായി നിലനിൽക്കുന്നു.

എന്നാൽ ഈ ആരോപണങ്ങളൊന്നും വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഇതിനിടെ, ഈ വിഷയത്തിൽ രൂക്ഷമായ പ്രതികരണവുമായി നടി ഗായത്രി ശങ്കർ രംഗത്തെത്തി.

ഒരു നടന്റെ വിവാഹേതര ബന്ധം ആഘോഷിക്കുന്ന ഈ കൂട്ടം ഇക്കാര്യം ഒരു നടിയുടെ ഭാഗത്തു നിന്നായിരുന്നു ഉണ്ടായിരുന്നതെങ്കിൽ സമാനപ്രതികരണം നടത്തുമോ എന്നാണ് ഗായത്രി ഉയർത്തുന്ന വാദം.

ഗായത്രി ശങ്കറിന്റെ വാക്കുകൾ: പങ്കാളിയുമായി വേർപിരിയലിന്റെ വക്കിൽ നിൽക്കുമ്പോൾ ഒരു സഹനടനുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ട ഒരു നടിയാണ് വിഷയമെങ്കിൽ, അത്തരം കാര്യങ്ങൾ ഇത്രയും ലഘുവായി തമാശരൂപേണയോ കാണില്ലായിരുന്നു. ഈ സമൂഹം മുഴുവൻ പൊട്ടിത്തെറിച്ച് അവരെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുമായിരുന്നു. വിജയിക്കുന്ന കാര്യം മറന്നേക്കൂ, ഈ അക്രമ കൂട്ടത്തിൽ നിന്നു രക്ഷപ്പെടാൻ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരിക്കും ഉണ്ടാകുക.

മേയ് 4നാണ് തിരഞ്ഞെടുപ്പ് ഫലം വന്നത്. വിജയ് നേതൃത്വം നൽകുന്ന ടിവികെ നൂറിലധികം സീറ്റുകൾ നേടി തിളക്കമേറിയ വിജയം നേടിയ അതേ ദിവസം തന്നെയായിരുന്നു നടി തൃഷയുടെ ജന്മദിനം. പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരമായി വിജയ്‌യുടെ തിരഞ്ഞെടുപ്പു വിജയം എന്ന രീതിയിലാണ് ആരാധകരും മാധ്യമങ്ങളും ആ വിജയത്തെ ആഘോഷിച്ചത്.

രാധിക ശരത്കുമാർ, ചാർമി, കസ്തൂരി ശങ്കർ തുടങ്ങിയ സെലിബ്രിറ്റികളടക്കം തൃഷയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വേറിട്ട നിലപാട് പരസ്യമാക്കി ഗായത്രി ശങ്കർ ശ്രദ്ധ നേടുന്നത്.



Content Highlight: 'Wouldn't this society explode if she were an actress?'; Gayatri clarifies her stance on Vijay-Trisha controversy

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup