കണ്ണൂർ: (https://truevisionnews.com/) ആറളം ഫാമിലെ ഷിജുവിന്റെ വീടിനുള്ളിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. വീടിന്റെ ബാത്റൂമിലെ ആസ്ബറ്റോസ് ഷീറ്റിന് അടിവശത്തായാണ് ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടത്. കുളിമുറിയിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പാമ്പ് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടിയുടെ സഹായത്തോടെ വനംവകുപ്പ് പ്രവർത്തകരായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി പിടികൂടിയ പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.
King cobra found inside house in Kannur; caught in bathroom
































