---
title: "സഞ്ജു എന്റെ പ്രിയപ്പെട്ട സുഹൃത്ത്, അവന്റെ വിജയം ആഘോഷിക്കും മനസ്സ് തുറന്ന് ബേസിൽ ജോസഫ്"
english_title: "Sanju is my dear friend, I will celebrate his victory with an open mind Basil Joseph"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357856/sanju-is-my-dear-friend-i-will-celebrate-his-victory-with-an-open-mind-basil-joseph"
published_at: "2026-05-07T11:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc23c91283f_etyhrt.jpg"
keywords: []
---

# സഞ്ജു എന്റെ പ്രിയപ്പെട്ട സുഹൃത്ത്, അവന്റെ വിജയം ആഘോഷിക്കും മനസ്സ് തുറന്ന് ബേസിൽ ജോസഫ്

> **Lead Summary:** **[** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബേസിൽ ജോസഫ്. നടനായും സംവിധായകനായും തിളങ്ങുന്ന ബേസിൽ ഇപ്പോൾ സിനിമാ നിർമ്മാണത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ്. തന്റെ അടുത്ത സുഹൃത്തും ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണെ കുറിച്ചുള്ള ബേസിലിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

## Article Content

**[** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബേസിൽ ജോസഫ്. നടനായും സംവിധായകനായും തിളങ്ങുന്ന ബേസിൽ ഇപ്പോൾ സിനിമാ നിർമ്മാണത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ്. തന്റെ അടുത്ത സുഹൃത്തും ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണെ കുറിച്ചുള്ള ബേസിലിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

> പരസ്പരം വലിയ ബഹുമാനം സൂക്ഷിക്കുന്നവരാണ് തങ്ങളെന്നും സഞ്ജുവിന്റെ നേട്ടങ്ങൾ കാണുമ്പോൾ വലിയ സന്തോഷമാണെന്നും ബേസിൽ പറയുന്നു. "നമുക്ക് അത്രയും ഇഷ്ടമുള്ള ഒരാൾ കളിക്കുമ്പോൾ സാധാരണക്കാരെപ്പോലെ ആവേശം കാണിക്കുന്നത് സ്വാഭാവികമാണ്.സഞ്ജു സിക്സ് അടിക്കുമ്പോഴും കപ്പടിക്കുമ്പോഴും കിട്ടുന്ന സന്തോഷം വളരെ വലുതാണ്," ബേസിൽ പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ പുറത്തറിയുന്ന ഇത്തരം സൗഹൃദങ്ങളെ പോലെ തന്നെ കാണാമറയത്തും സത്യസന്ധമായ സൗഹൃദങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ബേസിൽ ജോസഫ് ആദ്യമായി നിർമിക്കുന്ന 'അതിരടി' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ക്യാമ്പസ് ചിത്രം മെയ് 14-ന് തിയറ്ററുകളിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/357856/sanju-is-my-dear-friend-i-will-celebrate-his-victory-with-an-open-mind-basil-joseph)