രാഷ്ട്രീയ വിരോധം ആക്രമണത്തിൽ കലാശിച്ചു; നാദാപുരം വാണിമേലിൽ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി

രാഷ്ട്രീയ വിരോധം ആക്രമണത്തിൽ കലാശിച്ചു; നാദാപുരം വാണിമേലിൽ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി
May 7, 2026 01:24 PM | By Susmitha Surendran

നാദാപുരം : (https://truevisionnews.com/) രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സഹോദരങ്ങളെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു.

വാണിമേൽ സ്വദേശികളായ കുനിയിൽ വീട്ടിൽ ആഷിക്, നൗഷാദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ മാമ്പിലാക്കൂൽ ഷഫീഖ്, പിതാവ് കുഞ്ഞബ്ദുള്ള എന്നിവർക്കെതിരെയാണ് പരാതി.

ബുധനാഴ്ച രാത്രി പത്ത് മണിയോടെ വാണിമേൽ പാക്കോയി പാലത്തിന് സമീപമാണ് സംഭവം നടന്നത്. നടന്നുപോവുകയായിരുന്ന സഹോദരങ്ങളെ പ്രതികൾ തടഞ്ഞുനിർത്തുകയും മർദ്ദിക്കുകയുമായിരുന്നു.

കൈകൊണ്ട് അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചു. പ്രതികളിൽ ഒരാളായ കുഞ്ഞബ്ദുള്ള കത്തി കാണിച്ച് വധഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് മർദ്ദനമേറ്റവർ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Complaint of youths being stopped and attacked in Nadapuram Vanimele

Next TV

Related Stories
  എന്തൊക്കെയാണ് നടക്കുന്നത് ....! കെ.രാജനെ ചുവന്ന  ഷാള്‍ അണിയിച്ച് സ്വീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; പരാതി നൽകാൻ ഷാജി കോടങ്കടത്ത്

May 7, 2026 02:47 PM

എന്തൊക്കെയാണ് നടക്കുന്നത് ....! കെ.രാജനെ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; പരാതി നൽകാൻ ഷാജി കോടങ്കടത്ത്

കെ.രാജനെ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; പരാതി നൽകാൻ ഷാജി...

Read More >>
ഷേക്ക് ഹാന്‍ഡ് വേണ്ട, ആലിംഗനം മതി....! ആലിംഗനം ചെയ്യാന്‍ ശ്രമിച്ച ചെറിയാന്‍ ഫിലിപ്പിനെ തട്ടിമാറ്റി നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണ

May 7, 2026 02:03 PM

ഷേക്ക് ഹാന്‍ഡ് വേണ്ട, ആലിംഗനം മതി....! ആലിംഗനം ചെയ്യാന്‍ ശ്രമിച്ച ചെറിയാന്‍ ഫിലിപ്പിനെ തട്ടിമാറ്റി നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണ

ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പ്; നീരസത്തോടെ തട്ടി മാറ്റി ബിന്ദു...

Read More >>
'ശശീന്ദ്രൻ തോൽവി ചോദിച്ച് വാങ്ങിയത്';  എലത്തൂരിലെ തോൽവിയിൽ എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻസിപി ബ്ലോക്ക് കമ്മിറ്റി

May 7, 2026 01:59 PM

'ശശീന്ദ്രൻ തോൽവി ചോദിച്ച് വാങ്ങിയത്'; എലത്തൂരിലെ തോൽവിയിൽ എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻസിപി ബ്ലോക്ക് കമ്മിറ്റി

എലത്തൂരിലെ തോൽവിയിൽ എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻസിപി ബ്ലോക്ക്...

Read More >>
കണ്ണൂരിൽ വീടിനുള്ളിൽ രാജവെമ്പാല; ബാത്റൂമിൽ നിന്ന് പിടികൂടി

May 7, 2026 01:26 PM

കണ്ണൂരിൽ വീടിനുള്ളിൽ രാജവെമ്പാല; ബാത്റൂമിൽ നിന്ന് പിടികൂടി

കണ്ണൂരിൽ വീടിനുള്ളിൽ രാജവെമ്പാല; ബാത്റൂമിൽ നിന്ന്...

Read More >>
Top Stories

News Roundup