തൃശൂരിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

തൃശൂരിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
May 7, 2026 12:29 PM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) തൃശൂരിൽ റോഡപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) ആണ് മരിച്ചത്. ലോറിയ്ക്കടിയിൽപ്പെട്ടാണ് ദാരുണന്ത്യം. മുണ്ടുപാലം ജംഗ്ഷനിൽ വെച്ച് ആയിരുന്നു അപകടം നടന്നത്. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

അതേസമയം ഇന്നലെ തിരുവനന്തപുരം കഠിനംകുളത്ത് കാൽനടയാത്രക്കാരി ബൈക്കിടിച്ചു മരിച്ചിരുന്നു. മര്യനാട് സ്വദേശി സെൽവെറ്റ് മേരി (51) ആണ് ബൈക്ക് ഇടിച്ചു മരിച്ചത്. കഠിനംകുളം ആറാട്ട് വഴിയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. സെൽവെറ്റ് മേരിറോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ സെൽവെറ്റിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കോടിച്ചിരുന്ന യുവാവിനും ഗുരുതര പരിക്കുണ്ട്. പരിക്കേറ്റ ഇരുവരെയും പൊലീസും നാട്ടുകാരും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. കഠിനംകുളം പൊലീസ് കേസെടുത്തു.

Scooter rider dies after being hit by lorry in Thrissur

Next TV

Related Stories
കണ്ണൂരിൽ വീടിനുള്ളിൽ രാജവെമ്പാല; ബാത്റൂമിൽ നിന്ന് പിടികൂടി

May 7, 2026 01:26 PM

കണ്ണൂരിൽ വീടിനുള്ളിൽ രാജവെമ്പാല; ബാത്റൂമിൽ നിന്ന് പിടികൂടി

കണ്ണൂരിൽ വീടിനുള്ളിൽ രാജവെമ്പാല; ബാത്റൂമിൽ നിന്ന്...

Read More >>
രാഷ്ട്രീയ വിരോധം ആക്രമണത്തിൽ കലാശിച്ചു; നാദാപുരം വാണിമേലിൽ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി

May 7, 2026 01:24 PM

രാഷ്ട്രീയ വിരോധം ആക്രമണത്തിൽ കലാശിച്ചു; നാദാപുരം വാണിമേലിൽ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി

നാദാപുരം വാണിമേലിൽ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി ...

Read More >>
'ഭൈമീ കാമുകന്മാർ പലരുണ്ടാകാം, പക്ഷേ യഥാർത്ഥ നളൻ സതീശൻ തന്നെ മുഖ്യമന്ത്രിയാകാൻ യോഗ്യൻ' -ഓണംപിള്ളി മുഹമ്മദ് ഫൈസി

May 7, 2026 01:19 PM

'ഭൈമീ കാമുകന്മാർ പലരുണ്ടാകാം, പക്ഷേ യഥാർത്ഥ നളൻ സതീശൻ തന്നെ മുഖ്യമന്ത്രിയാകാൻ യോഗ്യൻ' -ഓണംപിള്ളി മുഹമ്മദ് ഫൈസി

മുഖ്യമന്ത്രിയായി വി.ഡി. സതീശൻ വരണം , സമസ്ത എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: പോലീസ് കുറ്റപത്രം സമർപ്പിച്ചു

May 7, 2026 12:43 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: പോലീസ് കുറ്റപത്രം സമർപ്പിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: പോലീസ് കുറ്റപത്രം...

Read More >>
Top Stories

News Roundup