കഠിനംകുളം: ( www.truevisionnews.com ) തിരുവനന്തപുരം കഠിനംകുളത്ത് കാൽനടയാത്രക്കാരി ബൈക്കിടിച്ചു മരിച്ചു. മര്യനാട് സ്വദേശി സെൽവെറ്റ് മേരി (51) ആണ് ബൈക്ക് ഇടിച്ചു മരിച്ചത്. കഠിനംകുളം ആറാട്ട് വഴിയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. സെൽവെറ്റ് മേരിറോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ സെൽവെറ്റിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു
ബൈക്കോടിച്ചിരുന്ന യുവാവിനും ഗുരുതര പരിക്കുണ്ട്. പരിക്കേറ്റ ഇരുവരെയും പൊലീസും നാട്ടുകാരും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. കഠിനംകുളം പൊലീസ് കേസെടുത്തു.
Pedestrian dies after being hit by bike in Kadinamkulam
































