കോഴിക്കോട് എംഡിഎംഎയുമായി രണ്ട് പേർ പൊലീസ് പിടിയിൽ; ലഹരിവിൽപ്പന ഓട്ടോ തൊഴിലാളികളെന്ന വ്യാജേന

കോഴിക്കോട് എംഡിഎംഎയുമായി രണ്ട് പേർ പൊലീസ് പിടിയിൽ; ലഹരിവിൽപ്പന ഓട്ടോ തൊഴിലാളികളെന്ന വ്യാജേന
May 5, 2026 10:55 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് എംഡിഎംഎയുമായി രണ്ട് പേർ പൊലീസ് പിടിയിൽ.

പയ്യാനക്കൽ പട്ടർ തൊടി സ്വദേശി പള്ളി പൊറായിൽ വീട്ടിൽ സർജാസ് (41), വെള്ളയിൽ സ്വദേശി നാലു കുടി പറമ്പിൽ ഹാഷിം (50) എന്നിവരെയാണ് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മെഡിക്കൽ കോളജ് പൊലീസും ചേർന്ന് പിടികൂടിയത്.

ബംഗളുരുവിൽ നിന്ന് 38 ഗ്രാം എംഡിഎംഎ കൊണ്ടുവരുന്നതിനിടയിലാണ് പൊലീസ് പ്രതികളെ കയ്യോടെ പൊക്കിയത് .

കോഴിക്കോട് ബീച്ച്, റെയിൽവേ സ്റ്റേഷൻ, പാളയം ഭാഗങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വിൽപന നടത്തുന്ന പ്രതികൾ കുറച്ചു ദിവസങ്ങളായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.

പ്രതികൾ തമ്പടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇവർ പിടിയിലായത്. ഇരുവരുടെയും പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്.

ഓട്ടോ തൊഴിലാളികൾ എന്ന വ്യാജേനയാണ് ഇവർ നഗരത്തിൽ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. മാസത്തിൽ പല തവണ ബെംഗളൂരുവിൽ എത്തി മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച് വിൽപന നടത്തിയിരുന്നു.

ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എഎസ്ഐമാരായ അഖിലേഷ്, സരുൺകുമാർ, ശ്രീശാന്ത്, ഷിനോജ്.എം, സുനോജ്, ലതീഷ്, അതുൽ, അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷ്ഹൂർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ പവൻ.എം.സി, കിരൺ കുമാർ, സജി, എസ്​സിപിഒ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Two people arrested with MDMA in Kozhikode

Next TV

Related Stories
മുഖ്യമന്ത്രി ആര് ? ചർച്ചകൾ മുറുകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും

May 6, 2026 05:55 AM

മുഖ്യമന്ത്രി ആര് ? ചർച്ചകൾ മുറുകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും

കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ, രമേശ് ചെന്നിത്തല ഇന്ന്...

Read More >>
പണിമുടക്ക് മറന്നോ ...? വാണിജ്യ സിലിണ്ടർ വിലവർധനയിൽ പ്രതിഷേധം; നാളെ ഹോട്ടലുകൾ തുറക്കില്ല

May 5, 2026 10:47 PM

പണിമുടക്ക് മറന്നോ ...? വാണിജ്യ സിലിണ്ടർ വിലവർധനയിൽ പ്രതിഷേധം; നാളെ ഹോട്ടലുകൾ തുറക്കില്ല

വാണിജ്യ സിലിണ്ടർ വിലവർധനയിൽ പ്രതിഷേധം, നാളെ ഹോട്ടലുകൾ തുറക്കില്ല...

Read More >>
താമരശ്ശേരിയിൽ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസിക്ക്  പിറകില്‍ ട്രാവലര്‍ ഇടിച്ചു കയറി; രണ്ട് പേർക്ക് പരിക്ക്

May 5, 2026 10:25 PM

താമരശ്ശേരിയിൽ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസിക്ക് പിറകില്‍ ട്രാവലര്‍ ഇടിച്ചു കയറി; രണ്ട് പേർക്ക് പരിക്ക്

താമരശ്ശേരിയിൽ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസിക്ക് പിറകില്‍ ട്രാവലര്‍ ഇടിച്ചു...

Read More >>
മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ; കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി

May 5, 2026 09:19 PM

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ; കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി

മുഖ്യമന്ത്രി ചർച്ച, കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച്...

Read More >>
കോൺഗ്രസ് കൈകൊടുക്കുമോ? പിന്തുണ തേടി വിജയ്; തീരുമാനം തമിഴ്നാട് കെപിസിസിക്ക് വിട്ടെന്ന് കെസി വേണു​ഗോപാൽ

May 5, 2026 09:03 PM

കോൺഗ്രസ് കൈകൊടുക്കുമോ? പിന്തുണ തേടി വിജയ്; തീരുമാനം തമിഴ്നാട് കെപിസിസിക്ക് വിട്ടെന്ന് കെസി വേണു​ഗോപാൽ

വിജയിയുടെ ടിവികെയ്ക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ, സംസ്ഥാന നേതൃത്വത്തിനെ ചുമതലപ്പെടുത്തി...

Read More >>
ഡ്യൂട്ടി ഓഫീസിൽ 'കൈ' പതാകയുള്ള കേക്ക്;  ചട്ടങ്ങള്‍ ലംഘിച്ച് പൊലീസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം

May 5, 2026 08:55 PM

ഡ്യൂട്ടി ഓഫീസിൽ 'കൈ' പതാകയുള്ള കേക്ക്; ചട്ടങ്ങള്‍ ലംഘിച്ച് പൊലീസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം

എ ആർ ക്യാമ്പിൽ ചട്ടങ്ങള്‍ ലംഘിച്ച് പൊലീസുകാരുടെ തെരഞ്ഞെടുപ്പ്...

Read More >>
Top Stories

News Roundup