പണിമുടക്ക് മറന്നോ ...? വാണിജ്യ സിലിണ്ടർ വിലവർധനയിൽ പ്രതിഷേധം; നാളെ ഹോട്ടലുകൾ തുറക്കില്ല

പണിമുടക്ക് മറന്നോ ...? വാണിജ്യ സിലിണ്ടർ വിലവർധനയിൽ പ്രതിഷേധം; നാളെ ഹോട്ടലുകൾ തുറക്കില്ല
May 5, 2026 10:47 PM | By Athira V

കൊച്ചി: ( www.truevisionnews.com) വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകൾ നാളെ (മേയ് 6) പണിമുടക്കും.

സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ 24 മണിക്കൂർ അടച്ചിടുമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിലാണ് പ്രതിഷേധം. 19 കിലോ വാണിജ്യ സിലിണ്ടറിന് നിലവിൽ 3085 രൂപയാണ് നൽകേണ്ടത്.

ഹോട്ടലുകൾ മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമാണ് നിലവിലെന്ന് അസോസിയേഷൻ പറഞ്ഞു. വിലക്കയറ്റവും ഉയർന്ന വാടകയും കൂലി വർധനവുമെല്ലാം കാരണം ഇതിനകം തന്നെ ഹോട്ടൽ മേഖല വലിയ സാമ്പത്തിക സമ്മർദം നേരിടുന്നുണ്ട്.

നിലവിലെ സിലണ്ടർ ക്ഷാമം മൂലം ഇപ്പോൾ തന്നെ 50 ശതമാനത്തിൽ താഴെ ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഹോട്ടലുകൾ മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമാണെന്ന് അസോസിയേഷൻ പറഞ്ഞു.

Protest over commercial cylinder price hike, hotels will not open tomorrow

Next TV

Related Stories
മുഖ്യമന്ത്രി ആര് ? ചർച്ചകൾ മുറുകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും

May 6, 2026 05:55 AM

മുഖ്യമന്ത്രി ആര് ? ചർച്ചകൾ മുറുകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും

കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ, രമേശ് ചെന്നിത്തല ഇന്ന്...

Read More >>
താമരശ്ശേരിയിൽ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസിക്ക്  പിറകില്‍ ട്രാവലര്‍ ഇടിച്ചു കയറി; രണ്ട് പേർക്ക് പരിക്ക്

May 5, 2026 10:25 PM

താമരശ്ശേരിയിൽ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസിക്ക് പിറകില്‍ ട്രാവലര്‍ ഇടിച്ചു കയറി; രണ്ട് പേർക്ക് പരിക്ക്

താമരശ്ശേരിയിൽ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസിക്ക് പിറകില്‍ ട്രാവലര്‍ ഇടിച്ചു...

Read More >>
മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ; കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി

May 5, 2026 09:19 PM

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ; കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി

മുഖ്യമന്ത്രി ചർച്ച, കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച്...

Read More >>
കോൺഗ്രസ് കൈകൊടുക്കുമോ? പിന്തുണ തേടി വിജയ്; തീരുമാനം തമിഴ്നാട് കെപിസിസിക്ക് വിട്ടെന്ന് കെസി വേണു​ഗോപാൽ

May 5, 2026 09:03 PM

കോൺഗ്രസ് കൈകൊടുക്കുമോ? പിന്തുണ തേടി വിജയ്; തീരുമാനം തമിഴ്നാട് കെപിസിസിക്ക് വിട്ടെന്ന് കെസി വേണു​ഗോപാൽ

വിജയിയുടെ ടിവികെയ്ക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ, സംസ്ഥാന നേതൃത്വത്തിനെ ചുമതലപ്പെടുത്തി...

Read More >>
ഡ്യൂട്ടി ഓഫീസിൽ 'കൈ' പതാകയുള്ള കേക്ക്;  ചട്ടങ്ങള്‍ ലംഘിച്ച് പൊലീസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം

May 5, 2026 08:55 PM

ഡ്യൂട്ടി ഓഫീസിൽ 'കൈ' പതാകയുള്ള കേക്ക്; ചട്ടങ്ങള്‍ ലംഘിച്ച് പൊലീസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം

എ ആർ ക്യാമ്പിൽ ചട്ടങ്ങള്‍ ലംഘിച്ച് പൊലീസുകാരുടെ തെരഞ്ഞെടുപ്പ്...

Read More >>
Top Stories

News Roundup