ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന എല്ലാവര്‍ക്കും നന്ദി, സ്‌നേഹം -കെ ബി ഗണേഷ് കുമാര്‍

ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന എല്ലാവര്‍ക്കും നന്ദി, സ്‌നേഹം -കെ ബി ഗണേഷ് കുമാര്‍
May 5, 2026 06:28 AM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കെബി ഗണേഷ്‌കുമാര്‍. ജനവിധി അംഗീകരികരിക്കുന്നുവെന്നും എന്നും എപ്പോഴും പത്തനാപുരത്തിനൊപ്പം ഉണ്ടാകുമെന്നും ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിന്ന എല്ലാവര്‍ക്കും നന്ദിയും സ്‌നേഹം അറിയിക്കുന്നുവെന്നും ഗണേഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നഷ്ടത്തിലായിരുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിച്ചത് ഗതാഗത മന്ത്രിയായിരുന്ന കെ ബി ഗണേഷ് കുമാര്‍ ആയിരുന്നു. എന്നാല്‍ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയര്‍ത്തിയ പരാതി പ്രതിപക്ഷം വലിയ രീതിയില്‍ ആയുധമാക്കിയിരുന്നു. ഇതടക്കം ഗണേഷ് കുമാറിന് തിരിച്ചടിയായി. പത്തനാപുരത്ത് കോണ്‍ഗ്രസിന്റെ ജ്യോതികുമാര്‍ ചാമക്കാലയോടാണ് ഗണേഷ് കുമാര്‍ പരാജയം ഏറ്റുവാങ്ങിയത്. 8,310 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാമക്കാല നേടിയത്.

ഭരണത്തുടര്‍ച്ച തേടിയിറങ്ങിയ എല്‍ഡിഎഫിന് നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. 102 സീറ്റുകള്‍ നേടി യുഡിഎഫ് മുന്നേറിയപ്പോള്‍ പത്ത് വര്‍ഷത്തെ ഭരണത്തിനിപ്പുറം എല്‍ഡിഎഫിന്റെ പ്രാതിനിധ്യം മൂന്നിലൊന്നായി ചുരുങ്ങി. മുന്‍ സഭയിലെ എംഎല്‍എമാര്‍ക്ക് പുറമെ മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ അടിപതറി. എല്‍ഡിഎഫ് സര്‍ക്കാരിലെ 13 മന്ത്രിമാരാണ് തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയത്.

വി ശിവന്‍കുട്ടി, പി രാജീവ്, എം ബി രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, റോഷി അഗസ്റ്റിന്‍, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, കെ ബി ഗണേഷ് കുമാര്‍, ഒ ആര്‍ കേളു തുടങ്ങിയവരാണ് പരാജയപ്പെട്ടത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍, കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, പി എ മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവര്‍ വിജയിക്കുകയും ചെയ്തു.




kb ganesh kumar thanked the people after the assembly election results

Next TV

Related Stories
മഹാവിജയത്തിന് ശേഷം...! മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്; സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകും

May 5, 2026 07:54 AM

മഹാവിജയത്തിന് ശേഷം...! മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്; സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകും

മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്, സാമുദായിക പരിഗണനകളും സീനിയോറിറ്റിയും...

Read More >>
ആര് പ്രതിപക്ഷത്തെ നയിക്കും? അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ

May 5, 2026 07:21 AM

ആര് പ്രതിപക്ഷത്തെ നയിക്കും? അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ

ആര് പ്രതിപക്ഷത്തെ നയിക്കും, അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന...

Read More >>
കണ്ണൂർ പേരാവൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

May 4, 2026 10:41 PM

കണ്ണൂർ പേരാവൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ്...

Read More >>
Top Stories










News Roundup