കുറ്റ്യാടിയിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം; ആറുപേർക്ക് പരിക്ക്, കേസെടുത്ത് പൊലീസ്

കുറ്റ്യാടിയിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം; ആറുപേർക്ക് പരിക്ക്, കേസെടുത്ത് പൊലീസ്
May 4, 2026 10:53 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് കുറ്റ്യാടിയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം. നാദാപുരം നിയോജകമണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തിലെ നെല്ലിക്കുന്നിലാണ് എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.

ഒരു വനിത അടക്കം ആറ് പരിക്കേറ്റു . യു.ഡി.എഫ് സ്ഥാനാർഥി അഭിജിത്ത് വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെയാണ് സംഘർഷം നടന്നത്.

പരിക്കേറ്റ അഞ്ച് പേരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുൽ ജലീൽ, കെ.ടി. മുനീർ, ജീവൻസ് പ്രകാശ്, കെ.ടി. അജീർ, പ്രകാശ്, അജ്‌നാസ് മഠത്തിൽ എന്നിവർക്കാണ് പരിക്കേറ്റത്.

എൽ.ഡി.എഫ് പ്രവർത്തകർ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LDF-UDF clash in Kuttiadi, Kozhikode

Next TV

Related Stories
മഹാവിജയത്തിന് ശേഷം...! മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്; സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകും

May 5, 2026 07:54 AM

മഹാവിജയത്തിന് ശേഷം...! മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്; സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകും

മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്, സാമുദായിക പരിഗണനകളും സീനിയോറിറ്റിയും...

Read More >>
ആര് പ്രതിപക്ഷത്തെ നയിക്കും? അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ

May 5, 2026 07:21 AM

ആര് പ്രതിപക്ഷത്തെ നയിക്കും? അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ

ആര് പ്രതിപക്ഷത്തെ നയിക്കും, അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന...

Read More >>
ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന എല്ലാവര്‍ക്കും നന്ദി, സ്‌നേഹം -കെ ബി ഗണേഷ് കുമാര്‍

May 5, 2026 06:28 AM

ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന എല്ലാവര്‍ക്കും നന്ദി, സ്‌നേഹം -കെ ബി ഗണേഷ് കുമാര്‍

നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കെബി...

Read More >>
കണ്ണൂർ പേരാവൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

May 4, 2026 10:41 PM

കണ്ണൂർ പേരാവൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ്...

Read More >>
Top Stories

News Roundup