---
title: "അതിരടി തുടങ്ങുന്നു; ടൊവിനോ-ബേസിൽ-വിനീത് ചിത്രത്തിലെ ‘പട്ടിഷോ’ ഗാനം പുറത്തിറങ്ങി"
english_title: "The climax begins; The song 'Pattishow' from the Tovino-Basil-Vineeth film is released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357296/the-climax-begins-the-song-pattishow-from-the-tovino-basil-vineeth-film-is-released"
published_at: "2026-05-04T17:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f887f21b9bc_TYERTU.jpg"
keywords: []
---

# അതിരടി തുടങ്ങുന്നു; ടൊവിനോ-ബേസിൽ-വിനീത് ചിത്രത്തിലെ ‘പട്ടിഷോ’ ഗാനം പുറത്തിറങ്ങി

> **Lead Summary:** **[** മലയാള സിനിമയിലെ യുവതാരങ്ങളായ ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘അതിരടി’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിലെ രസകരമായ ‘പട്ടിഷോ’ എന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. മെയ് 14-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

## Article Content

**[** മലയാള സിനിമയിലെ യുവതാരങ്ങളായ ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘അതിരടി’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിലെ രസകരമായ ‘പട്ടിഷോ’ എന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. മെയ് 14-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

വിഷ്ണു വിജയ് സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഡബ്സി, അറിവ്, സുഹൈൽ കോയ എന്നിവർ ചേർന്നാണ്. സുഹൈൽ കോയയുടെയും അറിവിന്റെയും വരികൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

ബേസിൽ ജോസഫ് സാം ബോയ് എന്ന കോളേജ് വിദ്യാർത്ഥി.ടൊവിനോ തോമസ് ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകൻ. വിനീത് ശ്രീനിവാസനായി തന്നെ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. റിയ ഷിബു സ്വാതി ആർ. കൃഷ്ണ എന്ന നായികാ കഥാപാത്രം. സംഗീത സംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർടെയ്നറാണ്. ഡോ. അനന്തു എസ്, ബേസിൽ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സമീർ താഹിറും ടൊവിനോ തോമസും ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാരാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357296/the-climax-begins-the-song-pattishow-from-the-tovino-basil-vineeth-film-is-released)