---
title: "‘'എല്ലാവർക്കും ഹാപ്പി ആഘോഷം, ഞങ്ങളുടെ ആഘോഷം ആശുപത്രിയിൽ’: വോട്ടെണ്ണല്‍ ദിവസം അഖില്‍ മാരാര്‍ ആശുപത്രിയില്‍"
english_title: "Akhil Marar hospitalized on vote counting day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357171/akhil-marar-hospitalized-on-vote-counting-day-new"
published_at: "2026-05-04T10:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f821b816b23_mv.jpg"
keywords: []
---

# ‘'എല്ലാവർക്കും ഹാപ്പി ആഘോഷം, ഞങ്ങളുടെ ആഘോഷം ആശുപത്രിയിൽ’: വോട്ടെണ്ണല്‍ ദിവസം അഖില്‍ മാരാര്‍ ആശുപത്രിയില്‍

> **Lead Summary:** ** ** കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആവേശത്തിൽ നിൽക്കുമ്പോൾ, വോട്ടെണ്ണൽ ദിനത്തിലെ തന്റെ അവസ്ഥ വ്യക്തമാക്കി ബിഗ് ബോസ് താരവും തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് അഖില്‍ വോട്ടെണ്ണല്‍ ദിവസം ആശുപത്രിയില്‍ ചെലവഴിക്കുന്നത്. എല്ലാവരും വോട്ടെണ്ണല്‍ വീട്ടില്‍ ആഘോഷിക്കുമ്പോള്‍ തങ്ങളുടെ ആഘോഷം ആശുപത്രിയിലാണെന്ന് അഖില്‍ പറഞ്ഞു.

## Article Content

** ** കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആവേശത്തിൽ നിൽക്കുമ്പോൾ, വോട്ടെണ്ണൽ ദിനത്തിലെ തന്റെ അവസ്ഥ വ്യക്തമാക്കി ബിഗ് ബോസ് താരവും തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് അഖില്‍ വോട്ടെണ്ണല്‍ ദിവസം ആശുപത്രിയില്‍ ചെലവഴിക്കുന്നത്. എല്ലാവരും വോട്ടെണ്ണല്‍ വീട്ടില്‍ ആഘോഷിക്കുമ്പോള്‍ തങ്ങളുടെ ആഘോഷം ആശുപത്രിയിലാണെന്ന് അഖില്‍ പറഞ്ഞു.

‘എല്ലാവരും തിരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഫലം ഒക്കെ ആഘോഷിച്ച് ഞങ്ങളും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകള്‍ക്കും ഹാപ്പി ആഘോഷം. ഞങ്ങള്‍ ആശുപത്രിയില്‍ ആഘോഷിക്കും.

അപ്പോള്‍ ആഘോഷിക്ക്’ – സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ അഖില്‍ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി അഖില്‍ മാരാര്‍ മത്സരിച്ച തൃക്കാക്കരയില്‍ അദ്ദേഹം പിന്നിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357171/akhil-marar-hospitalized-on-vote-counting-day-new)