---
title: "വിജയ് ചരിത്രം കുറിക്കുമ്പോൾ സന്തോഷം പങ്കിടാൻ തൃഷയെത്തി"
english_title: "Trisha came to share the joy as Vijay made history"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357283/trisha-came-to-share-the-joy-as-vijay-made-history"
published_at: "2026-05-04T16:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f87cb002abf_RYTGERG.jpg"
keywords: []
---

# വിജയ് ചരിത്രം കുറിക്കുമ്പോൾ സന്തോഷം പങ്കിടാൻ തൃഷയെത്തി

> **Lead Summary:** ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് വിജയ്‌യുടെ പാർട്ടി മുന്നേറുമ്പോൾ, പ്രിയ സുഹൃത്തിന് അഭിനന്ദനമറിയിക്കാൻ നടി തൃഷ നേരിട്ടെത്തി. ചെന്നൈ പനയൂരിലെ വിജയ്‍യുടെ വസതിക്ക് മുന്നിൽ ആയിരക്കണക്കിന് ആരാധകർ ആഘോഷം തുടരുന്നതിനിടയിലാണ് തൃഷ സന്ദർശനം നടത്തിയത്.

## Article Content

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് വിജയ്‌യുടെ പാർട്ടി മുന്നേറുമ്പോൾ, പ്രിയ സുഹൃത്തിന് അഭിനന്ദനമറിയിക്കാൻ നടി തൃഷ നേരിട്ടെത്തി. ചെന്നൈ പനയൂരിലെ വിജയ്‍യുടെ വസതിക്ക് മുന്നിൽ ആയിരക്കണക്കിന് ആരാധകർ ആഘോഷം തുടരുന്നതിനിടയിലാണ് തൃഷ സന്ദർശനം നടത്തിയത്.

തന്റെ പിറന്നാൾ ദിനമായ ഇന്ന് രാവിലെ തൃഷ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങൾക്കും വിജയ്‍യുടെ വിജയത്തിനുമായി താരം പ്രാർത്ഥിച്ചതായാണ് വിവരം.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തിയായിരുന്നു തൃഷ. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയെങ്കിലും അതിനെയെല്ലാം അവഗണിച്ചാണ് താരം വിജയത്തെ വരവേൽക്കുന്നത്.

ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ തന്നെ ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ മുന്നണികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയാണ് വിജയ്‌യുടെ പാർട്ടി മുന്നേറുന്നത്.വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ചുള്ള അനാവശ്യ പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കും മറുപടി നൽകുന്നതായിരുന്നു ഈ വിജയദിനത്തിലെ ഇരുവരുടെയും കൂടിക്കാഴ്ച. വസതിക്ക് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ വിജയ്‌യ്ക്കും തൃഷയ്ക്കും വേണ്ടി മുദ്രാവാക്യങ്ങൾ മുഴക്കി ആഘോഷം കൊഴുപ്പിക്കുകയാണ്.

[https://x.com/ANI/status/2051223477148123575?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2051223477148123575%7Ctwgr%5Ef7f79af8e95fc221c434043a925f5c5cadcbc773%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2026%2F05%2F04%2Ftrisha-visits-vijay-house-election-day.html](https://x.com/ANI/status/2051223477148123575?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2051223477148123575%7Ctwgr%5Ef7f79af8e95fc221c434043a925f5c5cadcbc773%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2026%2F05%2F04%2Ftrisha-visits-vijay-house-election-day.html)

### Related Links & Sources
- [Original Story Source](https://moviemax.in/news/357283/trisha-came-to-share-the-joy-as-vijay-made-history)