---
title: "ബോക്സ് ഓഫീസിൽ 'പേട്രിയറ്റ്' കൊടുങ്കാറ്റ്; മമ്മൂട്ടി-മോഹൻലാൽ ചിത്രം"
english_title: "'Patriot' storms at the box office; Mammootty-Mohanlal film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357155/patriot-storms-at-the-box-office-mammootty-mohanlal-film"
published_at: "2026-05-04T09:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8183eabcc4_dfvgd.jpg"
keywords: []
---

# ബോക്സ് ഓഫീസിൽ 'പേട്രിയറ്റ്' കൊടുങ്കാറ്റ്; മമ്മൂട്ടി-മോഹൻലാൽ ചിത്രം

> **Lead Summary:** **[**ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ച 'പേട്രിയറ്റ്' ആഗോള ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം നടത്തുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 50 കോടി ഗ്രോസ് കളക്ഷൻ പിന്നിട്ടു.

## Article Content

**[**ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ച 'പേട്രിയറ്റ്' ആഗോള ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം നടത്തുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 50 കോടി ഗ്രോസ് കളക്ഷൻ പിന്നിട്ടു.

ആഗോളതലത്തിൽ 29.1 കോടി രൂപയെന്ന വമ്പൻ ഓപ്പണിംഗാണ് ചിത്രം നേടിയത്. ശനിയാഴ്ചത്തെ കളക്ഷൻ കൂടി ചേർത്തപ്പോൾ ചിത്രം 40 കോടി കടന്നു.പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽകിന്റെ പുതിയ കണക്കുകൾ പ്രകാരം ചിത്രം ഇതുവരെ 50.23 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു.

ചിത്രത്തിന് ഇന്ത്യയേക്കാൾ കൂടുതൽ സ്വീകാര്യത വിദേശ രാജ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഇതുവരെ 18.73 കോടി രൂപയാണ് ഗ്രോസ് കളക്ഷൻ ലഭിച്ചത്. ബാക്കി തുക വിദേശ വിപണികളിൽ നിന്നുള്ളതാണ്.

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം കേവലം താരങ്ങളെ ആഘോഷിക്കാനുള്ള ഒന്നല്ലെന്നും കൃത്യമായ പ്ലോട്ടുള്ള സിനിമയാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യ ദിനം ലഭിച്ചതെങ്കിലും കുടുംബപ്രേക്ഷകരുടെ പിന്തുണ ബോക്സ് ഓഫീസിൽ ചിത്രത്തിന് കരുത്താകുന്നുണ്ട്. ജിനു ജോസഫ്, ദർശന രാജേന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രവൃത്തിദിനമായ തിങ്കളാഴ്ചയും ഇതേ ആവേശം തുടരുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357155/patriot-storms-at-the-box-office-mammootty-mohanlal-film)