മഹാവിജയത്തിന് ശേഷം...! മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്; സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകും

മഹാവിജയത്തിന് ശേഷം...! മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്; സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകും
May 5, 2026 07:54 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തിലെ മഹാവിജയത്തിന് ശേഷം മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. സാമുദായിക പരിഗണനകളും സീനിയോറിറ്റിയുമാണ് പ്രധാനമായും മാനദണ്ഡമാവുക. സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ, എൻ ശക്തൻ എന്നീ സീനിയർ നേതാക്കളെ ക്യാബിനറ്റിലേക്ക് പരിഗണിക്കും.

കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരായ പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ എന്നിവരും മന്ത്രിമാരായേക്കും. കോട്ടയത്തുനിന്ന് ചാണ്ടി ഉമ്മനും എറണാകുളത്തുനിന്ന് മാത്യു കുഴൽനാടനും സാധ്യതയുണ്ട്.

ലത്തീൻ പ്രതിനിധിയായി ടി ജെ വിനോദോ എം വിൻസെന്‍റോ എത്തും. വനിതാ നേതാക്കളിൽ ബിന്ദു കൃഷ്‌ണയും ഷാനിമോൾ ഉസ്മാനും മന്ത്രി സാധ്യതാ പട്ടികയിൽ ഉണ്ട്. വയനാട്ടിൽ നിന്ന് ടി സിദ്ദിഖും സാധ്യത പട്ടികയിലുണ്ട്. സിപിഎം വിട്ടുവന്ന നേതാക്കളെ തൽക്കാലം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കില്ല.

ഒരു എംഎൽഎ മാത്രമുള്ള പാർട്ടികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനും കോൺഗ്രസിൽ ആലോചനയുണ്ട്. എട്ടിൽ ഏഴ് സീറ്റിലും വിജയിച്ചതോടെ രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം.

കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. വിഷയത്തിൽ ഓരോ എംഎൽഎയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിച്ചേക്കുമെന്നാണ് വിവരം. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.

Congress to enter cabinet discussions Communal considerations and seniority will be the criteria

Next TV

Related Stories
 പിന്നിൽ ആര് ? കോട്ടയത്ത്  കെ സി വേണുഗോപാലിൻ്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

May 5, 2026 09:09 AM

പിന്നിൽ ആര് ? കോട്ടയത്ത് കെ സി വേണുഗോപാലിൻ്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

കെ സി വേണുഗോപാലിൻ്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ....

Read More >>
'വിജയം ഒരാളുടെ മാത്രം മികവല്ല; കൂട്ടുത്തരവാദിത്തത്തിന്റെ ഫലം, മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ട്' - മുല്ലപ്പള്ളി രാമചന്ദ്രൻ

May 5, 2026 09:04 AM

'വിജയം ഒരാളുടെ മാത്രം മികവല്ല; കൂട്ടുത്തരവാദിത്തത്തിന്റെ ഫലം, മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ട്' - മുല്ലപ്പള്ളി രാമചന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ട്' - മുല്ലപ്പള്ളി...

Read More >>
 ജയിച്ചതിൻറെ അഹങ്കാരമോ?  പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ യുഡിഎഫ് ആക്രമണം; ചോദ്യം ചെയ്തവരെ കുപ്പിയെറിഞ്ഞു പരുക്കേൽപ്പിച്ചു

May 5, 2026 08:37 AM

ജയിച്ചതിൻറെ അഹങ്കാരമോ? പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ യുഡിഎഫ് ആക്രമണം; ചോദ്യം ചെയ്തവരെ കുപ്പിയെറിഞ്ഞു പരുക്കേൽപ്പിച്ചു

പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനു യുഡിഎഫ് ആക്രമണം; ചോദ്യം ചെയ്തവരെ കുപ്പിയെറിഞ്ഞു...

Read More >>
ആര് പ്രതിപക്ഷത്തെ നയിക്കും? അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ

May 5, 2026 07:21 AM

ആര് പ്രതിപക്ഷത്തെ നയിക്കും? അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ

ആര് പ്രതിപക്ഷത്തെ നയിക്കും, അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന...

Read More >>
Top Stories

News Roundup