കാസർഗോഡ് പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കാസർഗോഡ് പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
Apr 30, 2026 09:12 PM | By VIPIN P V

കാസർഗോഡ്: ( www.truevisionnews.com ) വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടിൽ രാജു ആണ് മരിച്ചത്. അപകടത്തിൽ പോലീസ് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ.യ്ക്കും പരിക്കേറ്റു.

വ്യാഴാഴ്ച രാത്രി 7:30-ഓടെ താലൂക്ക് ഓഫീസ് പരിസരത്തെ റോഡിലായിരുന്നു അപകടം. പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിനിടെ, അപകടത്തിൽപ്പെട്ട പോലീസ് വാഹനം ഉടൻതന്നെ ക്രെയിൻ ഉപയോഗിച്ച് നീക്കാൻ ശ്രമിച്ചതിനെതിരേ നാട്ടുകാർ രംഗത്തെത്തി. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പോലീസ് വാഹനം നീക്കുന്നത് നിർത്തിവെച്ചു. വെള്ളരിക്കുണ്ട് സ്‌റ്റേഷനിലെ പോലീസ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കലുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു വാഹനത്തിലുള്ളവർ.

Kasaragod police jeep and autorickshaw collide auto driver dies tragically

Next TV

Related Stories
പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ അപ്പോളോ അഡ്ലക്സിൽ ചികിത്സയിലിരുന്ന പത്തുവയസ്സുകാരൻ ആശുപത്രി വിട്ടു

Apr 30, 2026 09:27 PM

പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ അപ്പോളോ അഡ്ലക്സിൽ ചികിത്സയിലിരുന്ന പത്തുവയസ്സുകാരൻ ആശുപത്രി വിട്ടു

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ആശുപത്രി വിട്ടു, കുട്ടി ആരോഗ്യവാനെന്ന്...

Read More >>
‘വെള്ളാപ്പള്ളി നടേശന് ഭ്രാന്ത്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും’; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി

Apr 30, 2026 07:34 PM

‘വെള്ളാപ്പള്ളി നടേശന് ഭ്രാന്ത്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും’; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍...

Read More >>
കേരളത്തില്‍ ഇഞ്ചോടിഞ്ച്, യുഡിഎഫിനും എല്‍ഡിഎഫിനും തുല്യത സാധ്യത; ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍

Apr 30, 2026 07:11 PM

കേരളത്തില്‍ ഇഞ്ചോടിഞ്ച്, യുഡിഎഫിനും എല്‍ഡിഎഫിനും തുല്യത സാധ്യത; ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍

ഡിഎഫിനും എല്‍ഡിഎഫിനും തുല്യത സാധ്യത,ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ്...

Read More >>
Top Stories

News Roundup