---
title: "26 വർഷം മുൻപത്തെ ആ തമിഴ് പാട്ട് എങ്ങനെ റീലുകളിൽ ഹിറ്റായി? 'മയിലാട്ട'ത്തിന്റെ കഥ ഇങ്ങനെ!"
english_title: "How did that Tamil song from 26 years ago become a hit on reels? This is the story of 'Mayilattam'!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356372/how-did-that-tamil-song-from-26-years-ago-become-a-hit-on-reels-this-is-the-story-of-mayilattam"
published_at: "2026-04-30T13:33:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f30e172ec88_This_is_the_story_of_Mayilattam.jpg"
keywords: []
---

# 26 വർഷം മുൻപത്തെ ആ തമിഴ് പാട്ട് എങ്ങനെ റീലുകളിൽ ഹിറ്റായി? 'മയിലാട്ട'ത്തിന്റെ കഥ ഇങ്ങനെ!

> **Lead Summary:** സോഷ്യൽ മീഡിയയിലൂടെ ഏതു കാര്യവും ഞൊടിയിടയിൽ തരംഗമാകുന്ന ഈ കാലത്ത്, ഇൻസ്റ്റാഗ്രാം റീലുകളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത് വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു പഴയ ഗാനമാണ്. 'മയിലാട്ടം..' എന്ന് തുടങ്ങുന്ന ഈ പാട്ടിന് ചുവടുവച്ച് മില്യൺ കണക്കിന് ആളുകളാണ് റീലുകൾ ചെയ്തിരിക്കുന്നത്. വ്യക്തികളും പാട്ടുകളും ഡയലോഗുകളുമെല്ലാം ഇത്തരത്തിൽ വീണ്ടും വൈറലാകുന്നത് പതിവാണെങ്കിലും, 'മയിലാട്ടം' എന്ന ഗാനത്തിന്റെ കുതിപ്പ് ശ്രദ്ധേയമാണ്. ഈ പാട്ടിന്റെ പശ്ചാത്തലം എന്താണെന്ന് പരിശോധിക്കാം.

## Article Content

സോഷ്യൽ മീഡിയയിലൂടെ ഏതു കാര്യവും ഞൊടിയിടയിൽ തരംഗമാകുന്ന ഈ കാലത്ത്, ഇൻസ്റ്റാഗ്രാം റീലുകളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത് വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു പഴയ ഗാനമാണ്. 'മയിലാട്ടം..' എന്ന് തുടങ്ങുന്ന ഈ പാട്ടിന് ചുവടുവച്ച് മില്യൺ കണക്കിന് ആളുകളാണ് റീലുകൾ ചെയ്തിരിക്കുന്നത്. വ്യക്തികളും പാട്ടുകളും ഡയലോഗുകളുമെല്ലാം ഇത്തരത്തിൽ വീണ്ടും വൈറലാകുന്നത് പതിവാണെങ്കിലും, 'മയിലാട്ടം' എന്ന ഗാനത്തിന്റെ കുതിപ്പ് ശ്രദ്ധേയമാണ്. ഈ പാട്ടിന്റെ പശ്ചാത്തലം എന്താണെന്ന് പരിശോധിക്കാം.

1999 ജൂണിൽ പുറത്തിറങ്ങിയ ഒരു തമിഴ് ഫോക്ക് ഗാനമാണ് കാൽനൂറ്റാണ്ടിന് ശേഷം ഇൻസ്റ്റാഗ്രാം റീലുകളിൽ തരംഗമായി മാറുന്നത്. പാട്ടിന്റെ ഇടയ്ക്കുള്ള 'മയിലാട്ടം..' എന്ന് തുടങ്ങുന്ന ഭാഗമാണ് വൈറലായതെങ്കിലും 'കാക്കാ.. ഇല്ല സീമയിലേ..' എന്നാണ് ഈ ഗാനത്തിന്റെ തുടക്കം. പ്രശസ്ത തമിഴ് ഫോക്ക് ഗായകൻ പുഷ്പവനം കുപ്പുസാമിയാണ് ഈ ഊർജ്ജസ്വലമായ ഗാനം ആലപിച്ചിരിക്കുന്നത്. അജയ് സംഗീത സംവിധാനവും അംബികാപതി വരികളും നിർവഹിച്ചു.

> പുറത്തിറങ്ങി 26 വർഷമായെങ്കിലും യുട്യൂബിൽ ഈ ഗാനം എത്തിയിട്ട് ഏതാനും വർഷങ്ങളെ ആകുന്നുള്ളൂ. തമിഴ്നാട്ടിലെ സ്റ്റേജ് പ്രോഗ്രാമുകളിലും ഗ്രൂപ്പ് ഡാൻസുകളിലും നേരത്തെ തന്നെ ഹിറ്റായിരുന്ന ഈ പാട്ട്, റീലുകളിലൂടെ ഇപ്പോൾ കേരളത്തിലും വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെ വൈറൽ ക്ലിപ്പിന് പിന്നാലെ യഥാർത്ഥ പാട്ട് തേടി യുട്യൂബിൽ എത്തുന്നവരിൽ ഭൂരിഭാഗവും മലയാളികളാണെന്ന് കമന്റ് ബോക്സുകൾ സാക്ഷ്യപ്പെടുത്തുന്നു. "കേരളക്കരയിൽ എങ്ങും മയിലാട്ടം" എന്നാണ് മലയാളികൾ ഈ ഗാനത്തിന് നൽകുന്ന സ്നേഹവായ്പ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/356372/how-did-that-tamil-song-from-26-years-ago-become-a-hit-on-reels-this-is-the-story-of-mayilattam)