---
title: "സദ്യ കഴിഞ്ഞ് മടങ്ങുമ്പോൾ കയ്യിലൊരു 'കോടിപതിയാകാൻ' അവസരം;വിവാഹ വിരുന്നിൽ ലോട്ടറി നൽകി ബിൽഡറുടെ സമ്മാനം "
english_title: "When returning from dinner, there is a chance to become a 'millionaire'; Builder's gift is a lottery at a wedding reception"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356382/when-returning-from-dinner-there-is-a-chance-to-become-a-millionaire-builders-gift-is-a-lottery-at-a-wedding-reception"
published_at: "2026-04-30T13:58:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f312dc73aa1_zxcv.jpg"
keywords: []
---

# സദ്യ കഴിഞ്ഞ് മടങ്ങുമ്പോൾ കയ്യിലൊരു 'കോടിപതിയാകാൻ' അവസരം;വിവാഹ വിരുന്നിൽ ലോട്ടറി നൽകി ബിൽഡറുടെ സമ്മാനം 

> **Lead Summary:** **[** വിവാഹ സദ്യ കഴിച്ചു മടങ്ങുന്ന അതിഥികൾക്ക് അപ്രതീക്ഷിത സമ്മാനമായി ലോട്ടറി ടിക്കറ്റുകൾ നൽകി പ്രമുഖ ബിൽഡർ എസ്.എം. രാജീവ്. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന രാജീവിന്റെ മകൾ സമൃദ്ധിനിയുടെ വിവാഹ വിരുന്നിലാണ് ഈ വേറിട്ട സമ്മാനം അതിഥികളെ കാത്തിരുന്നത്.

## Article Content

**[** വിവാഹ സദ്യ കഴിച്ചു മടങ്ങുന്ന അതിഥികൾക്ക് അപ്രതീക്ഷിത സമ്മാനമായി ലോട്ടറി ടിക്കറ്റുകൾ നൽകി പ്രമുഖ ബിൽഡർ എസ്.എം. രാജീവ്. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന രാജീവിന്റെ മകൾ സമൃദ്ധിനിയുടെ വിവാഹ വിരുന്നിലാണ് ഈ വേറിട്ട സമ്മാനം അതിഥികളെ കാത്തിരുന്നത്.

ഒന്നാം സമ്മാനം ഒരു കോടി രൂപയുള്ള 'കാരുണ്യ പ്ലസ്' ലോട്ടറിയുടെ രണ്ട് ടിക്കറ്റുകൾ വീതമാണ് ഓരോ അതിഥിക്കും നൽകിയത്. ചെറിയ വെള്ളക്കവറിലാക്കി സദ്യയ്ക്ക് ശേഷം ഇവ വിതരണം ചെയ്തു.

പാവപ്പെട്ടവരുടെ ചികിത്സാ സഹായത്തിനായി സർക്കാർ നടത്തുന്ന ലോട്ടറിയായതിനാലാണ് സമ്മാനമായി ഇത് തിരഞ്ഞെടുത്തതെന്ന് രാജീവ് പറഞ്ഞു. ആറായിരത്തോളം ടിക്കറ്റുകളാണ് ഇതിനായി വാങ്ങിയത്.

 തന്റെ ഗൃഹപ്രവേശന ചടങ്ങിലും അതിഥികൾക്ക് ഇദ്ദേഹം ലോട്ടറി നൽകിയിരുന്നു. അന്ന് പലർക്കായി 50,000 രൂപയോളം സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിക്കുന്നു.

ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള കാരുണ്യ പ്ലസ് ലോട്ടറി വ്യാഴാഴ്ച ഉച്ചയ്ക്കാണ് നറുക്കെടുക്കുന്നത്. ഈ വിവാഹത്തിൽ പങ്കെടുത്ത ആരെങ്കിലും നാളെ കോടിപതിയാകുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും.

### Related Links & Sources
- [Original Story Source](https://moviemax.in/news/356382/when-returning-from-dinner-there-is-a-chance-to-become-a-millionaire-builders-gift-is-a-lottery-at-a-wedding-reception)