മഴ ചതിച്ചു; എല്ലാ ജില്ലകളിലും മഴക്കുറവ്, പാലക്കാടും മലപ്പുറത്തും സ്ഥിതി അതീവ ഗുരുതരം

മഴ ചതിച്ചു; എല്ലാ ജില്ലകളിലും മഴക്കുറവ്, പാലക്കാടും മലപ്പുറത്തും സ്ഥിതി അതീവ ഗുരുതരം
Apr 30, 2026 04:43 PM | By Fidha Parvin

തിരുവനന്തപുരം:( www.truevisionnews.com ) കേരളത്തിൽ ഏപ്രിൽ മാസത്തിൽ 63 ശതമാനം മഴ കുറവ്. ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ടുന്നത് 106 മില്ലി മീറ്റർ മഴയാണ്. എന്നാൽ ഇത്തവണ ലഭിച്ചത് 37 എംഎം മഴ മാത്രമാണ്. മാർച്ച് മാസത്തിൽ 15 ശതമാനത്തിൽ അധിക മഴ ലഭിച്ചെങ്കിലും കൂടുതൽ വേനൽ മഴ ലഭിക്കേണ്ട ഏപ്രിൽ മാസത്തിൽ 63 ശതമാനം കുറവ് ലഭിച്ചതാണ് മൊത്തത്തിൽ മഴ കുറയാൻ കാരണം. 2025 ഏപ്രിലിൽ 126 എംഎം ലഭിച്ചിരുന്നു. 2024 ൽ 41 ഉം. എല്ലാ ജില്ലകളിലും കുറവ് മഴയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ മഴ ലഭിച്ച പത്തനംതിട്ട (149 mm)ജില്ലയിലാണ്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം കുറവാണ്. പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും വേനൽ മഴ പകുതി പോലും ലഭിച്ചില്ല.

പാലക്കാട്, മലപ്പുറം ജില്ലകളിൽ സാധാരണ ലഭിക്കേണ്ട വേനൽ മഴയുടെ 10 ശതമാനം മാത്രമാണ് ഇക്കുറി ലഭിച്ചത്. തൃശൂർ ജില്ലയിൽ 20 ശതമാനം മാത്രം. കാസർകോട് ജില്ലയില്‍ 79% കുറവും കോട്ടയം ജില്ലയിൽ 73 ശതമാനം കുറവും രേഖപ്പെടുത്തി. മെയ് മാസത്തിൽ തുടക്കത്തിൽ കുറച്ചു കൂടി മെച്ചപ്പെട്ട വേനൽ മഴയാണ് പ്രതീക്ഷിക്കുന്നത്.

Rains have been deceiving; Rain deficiency in all districts, situation extremely critical in Palakkad and Malappuram

Next TV

Related Stories
കുസാറ്റ് വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ

Apr 30, 2026 04:56 PM

കുസാറ്റ് വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ

കുസാറ്റ് വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച...

Read More >>
'പട നയിച്ചവന്‍'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്

Apr 30, 2026 04:36 PM

'പട നയിച്ചവന്‍'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ്...

Read More >>
എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി അറസ്റ്റിൽ

Apr 30, 2026 04:18 PM

എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി അറസ്റ്റിൽ

എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി...

Read More >>
Top Stories

News Roundup