'പട നയിച്ചവന്‍'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്

'പട നയിച്ചവന്‍'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്
Apr 30, 2026 04:36 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങൾ. വി ഡി സതീശനൊപ്പമുളള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ഫൈസല്‍ ബാഫഖി പിന്തുണ പ്രഖ്യാപിച്ചത്. 'പട നയിച്ചവന്‍' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. സാദിഖലി തങ്ങളും നേരത്തെ വി ഡി സതീശനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങള്‍ കൈക്കൊളളുക എന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. സര്‍വേകളില്‍ കണ്ടത് ജനങ്ങളുടെ അഭിപ്രായമാണെന്നും മന്ത്രിസഭ ഉണ്ടാക്കുന്ന കാര്യത്തിലടക്കം ജനങ്ങളുടെ വികാരം പരിഗണിച്ചാകും യുഡിഎഫ് മുന്നോട്ടുപോവുകയെന്നും അദ്ദേഹം പറഞ്ഞു

. എക്‌സിറ്റ് പോളില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് വി ഡി സതീശനാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുവേണം മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം വരേണ്ടത് എന്ന ലീഗ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

Youth League leader supports VD Satheesan during CM talks

Next TV

Related Stories
കുസാറ്റ് വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ

Apr 30, 2026 04:56 PM

കുസാറ്റ് വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ

കുസാറ്റ് വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച...

Read More >>
മഴ ചതിച്ചു; എല്ലാ ജില്ലകളിലും മഴക്കുറവ്, പാലക്കാടും മലപ്പുറത്തും സ്ഥിതി അതീവ ഗുരുതരം

Apr 30, 2026 04:43 PM

മഴ ചതിച്ചു; എല്ലാ ജില്ലകളിലും മഴക്കുറവ്, പാലക്കാടും മലപ്പുറത്തും സ്ഥിതി അതീവ ഗുരുതരം

മഴ ചതിച്ചു; എല്ലാ ജില്ലകളിലും മഴക്കുറവ്, പാലക്കാടും മലപ്പുറത്തും സ്ഥിതി അതീവ...

Read More >>
എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി അറസ്റ്റിൽ

Apr 30, 2026 04:18 PM

എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി അറസ്റ്റിൽ

എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി...

Read More >>
Top Stories

News Roundup