ഹർത്താലിനിടെ അർബുദരോഗിയെ തടഞ്ഞ സംഭവം; സമരസമിതി നേതാവ് റിമാൻഡിൽ, കൊലപാതകശ്രമം അടക്കമുള്ള കുറ്റം ചുമത്തി

ഹർത്താലിനിടെ അർബുദരോഗിയെ തടഞ്ഞ സംഭവം; സമരസമിതി നേതാവ് റിമാൻഡിൽ, കൊലപാതകശ്രമം അടക്കമുള്ള കുറ്റം ചുമത്തി
Apr 30, 2026 02:45 PM | By VIPIN P V

തിരുവല്ല: ( www.truevisionnews.com ) ചികിത്സയ്ക്ക് പോകാനെത്തിയ അർബുദബാധിതനെയും ഭാര്യയെയും ഹർത്താലിനിടെ തിരുവല്ല കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ തടഞ്ഞ സംഭവത്തിൽ സമരസമിതി നേതാവ് റിമാൻഡിൽ. നിതിൻരാജ് ആക്ഷൻ കൗൺസിൽ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റും തിരുവല്ല ചുമത്ര സ്വദേശിയുമായ അജിമോൻ ചാലാക്കേരിലാണ് റിമാൻഡിലായത്.

കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ തിരുവല്ല ബസ്‌സ്റ്റാൻഡിന് മുന്നിലായിരുന്നു സംഭവം. അങ്കമാലിയിൽനിന്ന് തിരുവല്ല സ്റ്റാൻഡിൽ ബസിറങ്ങിയശേഷം കോഴഞ്ചേരയിലെ സ്വകാര്യ ആശുപത്രിയിൽ പോകുന്നതിനാണ് രോഗിയും ഭാര്യയും എത്തിയത്.

ഹർത്താലനുകൂലികൾ തടഞ്ഞതിനാൽ കോഴഞ്ചേരി ഭാഗത്തേക്കുള്ള ബസ് പോയില്ല. രോഗവിവരം സമരക്കാരോട് പറഞ്ഞെങ്കിലും ബസ് വിടില്ലെന്ന നിലപാട് തുടർന്നു. പിന്നീട് പോലീസ്‌ വാഹനത്തിൽ രോഗിയെ കോഴഞ്ചേരിയിലെത്തിച്ചു.

ഹർത്താലിനിടെയുള്ള അനിഷ്ടസംഭവങ്ങളിൽ കടുത്ത നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചതോടെ പോലീസ് അജിമോനെ അറസ്റ്റു ചെയ്യുകയായിരുന്നു. രോഗിയുടെ ഭാര്യ പോലീസിൽ പരാതി നൽകുകയുംചെയ്തു. അജിമോനൊപ്പം 10 പേരെ അറസ്റ്റു ചെയ്തെങ്കിലും, മറ്റ് ഒൻപതു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ബുധനാഴ്ച ഉച്ചയോടെ റിമാൻഡിലായ അജിമോനെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റി.

thiruvalla hartal cancer patient incident leader remanded

Next TV

Related Stories
'പട നയിച്ചവന്‍'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്

Apr 30, 2026 04:36 PM

'പട നയിച്ചവന്‍'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ്...

Read More >>
എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി അറസ്റ്റിൽ

Apr 30, 2026 04:18 PM

എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി അറസ്റ്റിൽ

എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി: മെയ് 14 ന് വാദം കേൾക്കും

Apr 30, 2026 03:59 PM

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി: മെയ് 14 ന് വാദം കേൾക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതി: ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മെയ് 14 ന് വാദം...

Read More >>
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിരാശ; പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Apr 30, 2026 03:55 PM

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിരാശ; പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിരാശ, പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന ആവശ്യം തള്ളി...

Read More >>
Top Stories

News Roundup