---
title: "പിക്കപ്പ് ലൈനിൽ നിന്ന് സിനിമയിലെ ഹിറ്റ് പാട്ടുകളിലേക്ക്; കാർത്തിക്കിന്റെ സിനിമായാത്ര"
english_title: "From pickup lines to hit songs in movies; Karthik's cinematic journey"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356343/from-pickup-lines-to-hit-songs-in-movies-karthiks-cinematic-journey"
published_at: "2026-04-30T12:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2f880241a4_fghm.jpg"
keywords: []
---

# പിക്കപ്പ് ലൈനിൽ നിന്ന് സിനിമയിലെ ഹിറ്റ് പാട്ടുകളിലേക്ക്; കാർത്തിക്കിന്റെ സിനിമായാത്ര

> **Lead Summary:** **[**റിയാലിറ്റി ഷോ വേദിയിൽ തന്റെ പിക്കപ്പ് ലൈനുകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട കാർത്തിക് ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള ഗാനരചയിതാവായി മാറിയിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ ജീവിതം മാറിമറിയും എന്ന് തെളിയിക്കുകയാണ് ഈ യുവാവ്.

## Article Content

**[**റിയാലിറ്റി ഷോ വേദിയിൽ തന്റെ പിക്കപ്പ് ലൈനുകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട കാർത്തിക് ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള ഗാനരചയിതാവായി മാറിയിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ ജീവിതം മാറിമറിയും എന്ന് തെളിയിക്കുകയാണ് ഈ യുവാവ്.

തന്റെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിനിടെ കാർത്തിക് പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'അതിഭീകര കാമുകൻ' എന്ന ചിത്രത്തിലെ 'പ്രേമവതി', 'ഡെലുലു ഡെലുലു', 'പ്രകമ്പനം' സിനിമയിലെ 'ലോക്കൽ സിഗ്മ ബോയ്സ്', 'വാഴ 2'-വിലെ 'അട ബൊമ്മളെ' തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ കാർത്തിക്കിന്റേതാണ്. കാർത്തിക്കിന്റെ ഈ വളർച്ച ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പണ്ട് ബാലരമയിലേക്ക് താൻ കവിതകൾ അയച്ചു കൊടുക്കുമായിരുന്നുവെന്നും എന്നാൽ അത് അച്ചടിച്ച് വന്നില്ലെന്നും കാർത്തിക് പറയുന്നു. അന്ന് പല കുട്ടികൾടെയും പൂച്ച കവിത കണ്ടു അസൂയ പെട്ടിരുന്ന ആ അഞ്ചാം ക്ലാസുകാരൻ എഴുതിയ പാട്ട് ഇന്ന് ഒരുപാട് ആളുകൾ കേൾക്കുന്നുണ്ടെന്ന് കാർത്തിക് പറയുന്നു. കാർത്തിക്കിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പ്രശംസയും ആശംസയുമൊക്കെ ആയി രം​ഗത്ത് എത്തിയത് . 

> “അമ്മാ.. ഞാൻ അയച്ചു കൊടുത്ത കവിത ഇന്ന് ബാലരമയിൽ വരും. കൊറേ പിള്ളേർടെ പേരും അവർ എഴുതിയ ചെറിയ പൂച്ചെന്റെയോ തവളെടെയോ ഒക്കെ കവിത എല്ലാ ആഴ്ചയും ബാലരമേടെ ലാസ്റ്റ് പേജിൽ വരുന്നത് കണ്ട 5 ആം ക്ലാസുകാരന്റെ മനസ്സിലും തോന്നി അവന്റെ കവിതേം നാല് പേരു വായ്ക്കണമെന്നു. അങ്ങനെ 7 തലതെറിച്ച പുള്ളേർ ഉണ്ടായിരുന്ന അമ്മു പൂച്ചെയെ പറ്റി അവൻ എഴുതി അയച്ചു. അടുത്ത ലക്കം ബാലരമയിൽ 100 പേജ് പത്തു വട്ടം മറിച്ചു നോക്കിട്ടും അവന്റെ കവിത അതിൽ കണ്ടില്ല. അടുത്ത ആഴ്ച വരും എന്ന് 2 മാസം കാത്തിരുന്നു. അന്ന് പല കുട്ടികൾടെയും പൂച്ച കവിത കണ്ടു അസൂയ പെട്ടിരുന്ന 5ആം ക്ലാസ്സുകാരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാവും. അവൻ എഴുതിയ പാട്ട് കൊറേ ആൾക്കാർ ഇപ്പോ കേക്കുന്നുണ്ട്", എന്നാണ് കാർത്തിക് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/356343/from-pickup-lines-to-hit-songs-in-movies-karthiks-cinematic-journey)