മലപ്പുറം കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

 മലപ്പുറം കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Apr 29, 2026 10:17 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com )  മലപ്പുറം കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരിപ്പൂര്‍ പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദാണ് മരിച്ചത്. രാവിലെ കുഴഞ്ഞു വീണ സൈനുല്‍ ആബിദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒമാനിലെ ഹൈമയിൽ കോഫീ ഷോപ്പ് നടത്തുകയാണ് സൈനുൽ ആബിദ്. ലീവിന് നാട്ടിലെത്തി ഒരു മാസം മുൻപാണ് സൈനുൽ ആബിദ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ചൊവ്വാഴ്ച കിഴിശ്ശേരി മേലേപുരക്കൽ ആശുപത്രിയുടെ മുന്നിൽ വെച്ച് വാഹനം ഓടിച്ചു പോകുന്നതിനിടെ ആബിദ് കുഴഞ്ഞുവീഴുകയായിരുന്നു.

അതിനിടെ, കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകന് സൂര്യാതപമേറ്റു. പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ഷാജി കീഴറക്കാണ് സൂര്യാതപമേറ്റത്. ഇന്നലെ ഉച്ചക്ക് ചെറുകുന്ന് കീഴറയില്‍ വീട്ടുമുറ്റത്ത് വെച്ചാണ് പൊള്ളലേറ്റത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ധര്‍മ്മശാലയിലെ സീല്‍ ടിവിയില്‍ ക്യാമറമാനാണ് ഷാജി.

കാസര്‍കോട് തൃക്കരിപ്പൂരില്‍ എട്ട് വയസുകാരനും സൂര്യാതപമേറ്റു. വിദ്യാര്‍ത്ഥിയായ ഇഷാനാണ് കഴുത്തിന് പൊള്ളലേറ്റത്. വീടിന് സമീപത്തെ ക്ഷേത്രോത്സവത്തിനിടെ ആണ് സൂര്യാതപമേറ്റത്. കാഞ്ഞങ്ങാട് നഗരസഭ 19ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണനനും സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരത്തില്‍ ഇരചക്ര വാഹനത്തില്‍ സഞ്ചരിക്കവേയാണ് സൂര്യതാപമേറ്റതെന്ന് സംശയിക്കുന്നു. പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് പൊള്ളലേറ്റത്. ആശുപത്രിയില്‍ ചികിത്സ തേടി.

Postmortem report says youth died of sunstroke in Karipur, Malappuram

Next TV

Related Stories
തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം

Apr 29, 2026 10:57 PM

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം

തെരുവുനായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന്...

Read More >>
അസഹ്യമായ ദുര്‍ഗന്ധം, കോഴിക്കോട് ഒഴിഞ്ഞ പറമ്പിലെ കിണറില്‍ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടെയും ജഡം കണ്ടെത്തി

Apr 29, 2026 08:49 PM

അസഹ്യമായ ദുര്‍ഗന്ധം, കോഴിക്കോട് ഒഴിഞ്ഞ പറമ്പിലെ കിണറില്‍ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടെയും ജഡം കണ്ടെത്തി

കോഴിക്കോട് ഒഴിഞ്ഞ പറമ്പിലെ കിണറില്‍ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടെയും ജഡം...

Read More >>
ബിയർകുപ്പികളും പട്ടികയുംകൊണ്ട് യുവാവിന്റെ തലയടിച്ചുപൊട്ടിച്ചു; നാലുപേർ അറസ്റ്റിൽ

Apr 29, 2026 08:42 PM

ബിയർകുപ്പികളും പട്ടികയുംകൊണ്ട് യുവാവിന്റെ തലയടിച്ചുപൊട്ടിച്ചു; നാലുപേർ അറസ്റ്റിൽ

ബിയർകുപ്പികളും പട്ടികയുംകൊണ്ട് യുവാവിന്റെ തലയടിച്ചുപൊട്ടിച്ചു, നാലുപേർ...

Read More >>
എട്ടു വയസുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവം; പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടടക്കം നാല് ഡോക്ടർമാർക്കെതിരെ കേസ്

Apr 29, 2026 08:24 PM

എട്ടു വയസുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവം; പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടടക്കം നാല് ഡോക്ടർമാർക്കെതിരെ കേസ്

എട്ടു വയസുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവം, പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടടക്കം നാല് ഡോക്ടർമാർക്കെതിരെ...

Read More >>
'എക്‌സിറ്റ് പോൾ അവസാന വാക്കല്ല, മുഖവിലക്കെടുക്കേണ്ടത് ജനങ്ങളെ' - ബിനോയ് വിശ്വം

Apr 29, 2026 08:15 PM

'എക്‌സിറ്റ് പോൾ അവസാന വാക്കല്ല, മുഖവിലക്കെടുക്കേണ്ടത് ജനങ്ങളെ' - ബിനോയ് വിശ്വം

'എക്‌സിറ്റ് പോൾ അവസാന വാക്കല്ല, മുഖവിലക്കെടുക്കേണ്ടത് ജനങ്ങളെ' - ബിനോയ്...

Read More >>
വാഹനം ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Apr 29, 2026 08:00 PM

വാഹനം ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

വാഹനം ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ്...

Read More >>
Top Stories

News Roundup