ഇനി ഇശൽ മാത്രമല്ല, അഭിനയവും; 'കാട്ടാളനിലെ' ഞെട്ടിക്കുന്ന ലുക്കിൽ ഹനാൻ ഷാ;ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ഇനി ഇശൽ മാത്രമല്ല, അഭിനയവും; 'കാട്ടാളനിലെ' ഞെട്ടിക്കുന്ന ലുക്കിൽ ഹനാൻ ഷാ;ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
Apr 29, 2026 01:49 PM | By Anusree vc

(moviemax.in) ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന 'കാട്ടാളൻ' എന്ന ചിത്രത്തിലൂടെ ഗായകനായ ഹനാൻ ഷാ അഭിനയരംഗത്തേക്ക്. ചിത്രത്തിലെ ഹനാന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഷരീഫ് മുഹമ്മദാണ്. ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതപ്രേമികൾക്ക് സുപരിചിതയായ ഹനാന്റെ കന്നി ചിത്രമാണിത്. ചിത്രം മേയ് മാസം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

സിനിമയുടെ പുറത്തുവന്ന ട്രെയ്ലര്‍ ഇതിനകം സോഷ്യല്‍ മീഡിയ അടക്കിഭരിച്ച് മുന്നേറുകയാണ്. ജംഗീള്‍ ബീസ്റ്റ് തീം, വൈല്‍ഡ് ബീസ്റ്റ് തീം, ഓഷ്യന്‍ ബീസ്റ്റ് തീം എന്നിങ്ങനെ മൂന്ന് മ്യൂസിക് ട്രാക്കുകളിലാണ് ട്രെയ്ലര്‍ പുറത്തിറങ്ങിയിരുന്നത്. രവി ബസ്രൂര്‍ ഒരുക്കിയിരിക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് ട്രെയ്ലറിലെ ഹൈലൈറ്റ്.

'കാട്ടാളന്‍' സിനിമയ്ക്കായി ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ഒരുക്കിയ തീം മ്യൂസിക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. 'മാര്‍ക്കോ'യ്ക്ക് ശേഷമാണ് വീണ്ടും ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സുമായുള്ള രവി ബസ്രൂറിന്റെ സഹകരണം. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ അജനീഷ് ലോക്നാഥും കാട്ടാളനില്‍ സംഗീതമൊരുക്കുന്നുണ്ട്.

ദീര്‍ഘമായ 140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് 'കാട്ടാളന്‍' പാക്കപ്പായത്. കാടിന്റെ വന്യമായ താളവുമായി എത്തിയ 'മജ ക്കോ മല്ലിക' എന്ന ലിറിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏവരുടേയും ശ്രദ്ധകവര്‍ന്നുകഴിഞ്ഞു.

ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റല്‍ ആന്‍ഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടര്‍ പാര്‍ട്ണര്‍. 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ കര്‍ണാടകയിലെ തിയേറ്റര്‍ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷന്‍ രംഗത്തെ അതികായരായ ഫാര്‍സ് ഫിലിംസാണ് 'കാട്ടാളന്‍' സിനിമയുടെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. പാന്‍- ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ഹനാന്‍ ഷായേയും കില്‍ താരം പാര്‍ഥ് തിവാരിയേയും, 'ലോക' ഫെയിം ഷിബിന്‍ എസ്. രാഘവിനേയും ഹിപ്സ്റ്റര്‍ പ്രണവ് രാജിനേയും കോള്‍ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

സിനിമയുടെ ചിത്രീകരണത്തിന് തായ്‌ലന്‍ഡിലായിരുന്നു തുടക്കം കുറിച്ചിരുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കുന്നത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോങ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നു.

സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പോള്‍ ജോര്‍ജ്, ജോബി വര്‍ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാര്‍ലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആറാണ്. എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാല്‍ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്റ് ലാബ്സ് ആണ് ടൈറ്റില്‍ ഗ്രാഫിക്സ്.

അഡീഷണല്‍ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ്, ഡിഒപി: രെണദേവ്, അഡീഷണല്‍ ഡിഒപി: ചന്ദ്രു സെല്‍വരാജ്, സുദീപ് എളമണ്‍, ഓഡിയോഗ്രഫി: എം.ആര്‍. രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി. സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, സ്റ്റണ്ട്: സന്തോഷ് മാസ്റ്റര്‍, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ചീഫ് അസോസിയേറ്റ്: രാജേഷ് ഭാസ്‌കര്‍, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്സ്, പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ്: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Hanan Shah in a shocking look in 'Kaatalan'; Character poster out

Next TV

Related Stories
അക്സൊമാനിയാക്കിന്റെ 'അംശം' ഇനി ലോകത്തിന്റെ നെറുകയിൽ; ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനം

Apr 29, 2026 02:00 PM

അക്സൊമാനിയാക്കിന്റെ 'അംശം' ഇനി ലോകത്തിന്റെ നെറുകയിൽ; ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനം

അക്സൊമാനിയാക്കിന്റെ 'അംശം' ഇനി ലോകത്തിന്റെ നെറുകയിൽ; ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം...

Read More >>
സംഗീത് പ്രതാപിന് പകരം ബേബി ജീൻ; 'ഭരതനാട്യം 2' വിലെ ആ മാറ്റത്തിന് പിന്നിൽ ഇതായിരുന്നു കാരണം

Apr 29, 2026 01:30 PM

സംഗീത് പ്രതാപിന് പകരം ബേബി ജീൻ; 'ഭരതനാട്യം 2' വിലെ ആ മാറ്റത്തിന് പിന്നിൽ ഇതായിരുന്നു കാരണം

സംഗീത് പ്രതാപിന് പകരം ബേബി ജീൻ; 'ഭരതനാട്യം 2' വിലെ ആ മാറ്റത്തിന് പിന്നിൽ ഇതായിരുന്നു...

Read More >>
'അത് മോഹൻലാലിന് മാത്രം സാധിക്കുന്നത്'; വെങ്കിടേഷ് പോലും കൈമലർത്തിയ ആ രംഗത്തെക്കുറിച്ച് എസ്തർ

Apr 29, 2026 11:34 AM

'അത് മോഹൻലാലിന് മാത്രം സാധിക്കുന്നത്'; വെങ്കിടേഷ് പോലും കൈമലർത്തിയ ആ രംഗത്തെക്കുറിച്ച് എസ്തർ

'അത് മോഹൻലാലിന് മാത്രം സാധിക്കുന്നത്'; വെങ്കിടേഷ് പോലും കൈമലർത്തിയ ആ രംഗത്തെക്കുറിച്ച്...

Read More >>
Top Stories










News Roundup