---
title: "'സ്ത്രീകൾക്ക് എന്റെ സല്യൂട്ട്, എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത്?'; ഹൈ ഹീൽസ് ഇട്ട് ചുവടുവെച്ച് അക്ഷയ് കുമാർ"
english_title: "'My salute to women, how is this possible?'; Akshay Kumar steps out in high heels"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356168/my-salute-to-women-how-is-this-possible-akshay-kumar-steps-out-in-high-heels"
published_at: "2026-04-29T14:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1c4d76856c_Akshay_Kumar_steps_out_in_high_heels.jpg"
keywords: []
---

# 'സ്ത്രീകൾക്ക് എന്റെ സല്യൂട്ട്, എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത്?'; ഹൈ ഹീൽസ് ഇട്ട് ചുവടുവെച്ച് അക്ഷയ് കുമാർ

> **Lead Summary:** **[** ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ നൃത്തത്തിന് ആരാധകരേറെയാണ്. എന്നാൽ ഇപ്പോൾ ഹൈ ഹീൽസ് ധരിച്ച് താരം നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'വീൽ ഓഫ് ഫോർച്യൂൺ' എന്ന ഗെയിം ഷോയുടെ ഗ്രാൻഡ് ഫിനാലെയിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്.

## Article Content

**[** ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ നൃത്തത്തിന് ആരാധകരേറെയാണ്. എന്നാൽ ഇപ്പോൾ ഹൈ ഹീൽസ് ധരിച്ച് താരം നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'വീൽ ഓഫ് ഫോർച്യൂൺ' എന്ന ഗെയിം ഷോയുടെ ഗ്രാൻഡ് ഫിനാലെയിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്.

നടി ജാക്വലിൻ ഫെർണാണ്ടസും സംവിധായിക ഫറാ ഖാനും അതിഥികളായി എത്തിയ എപ്പിസോഡിലായിരുന്നു ഈ ചലഞ്ച്. ഷൂട്ടിങ് സെറ്റുകളിൽ അക്ഷയ് കുമാർ നടത്തുന്ന പ്രാങ്കുകൾക്ക് മറുപടിയായാണ് ജാക്വലിൻ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചത്. അക്ഷയ് ഹൈ ഹീൽസ് ധരിച്ച് നൃത്തം ചെയ്യണമെന്നും, അതിന് സാധിച്ചില്ലെങ്കിൽ തന്റെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യണമെന്നുമായിരുന്നു ജാക്വലിന്റെ ചലഞ്ച്. ഇത് ഏറ്റെടുത്ത അക്ഷയ് കുമാർ ഹൈ ഹീൽസ് ധരിച്ച് അനായാസമായി നൃത്തം ചെയ്ത് ഏവരെയും അമ്പരപ്പിച്ചു.

അക്ഷയ് ഈ ചലഞ്ചിനോട് ആദ്യം നോ പറയുകയാണ് ചെയ്തത്. നിങ്ങള്‍ക്ക് ഭ്രാന്താണോ? ഞാന്‍ ഇത് ധരിക്കണോ? എന്റെ കാല്‍ മുറിഞ്ഞു പോകും. ജീവിതത്തില്‍ ഒരിക്കലും പോലും ഹൈ ഹീല്‍സ് ധരിച്ചിട്ടില്ല, എനിക്ക് നല്ല പേടിയുണ്ട്,'' എന്നാണ് താരം പറഞ്ഞത്. 'എല്ലാ സ്ത്രീകളെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. നിങ്ങള്‍ എങ്ങനെയാണ് ഇവ ധരിച്ച് നടക്കുന്നത് ?- എന്നും അക്ഷയ് കുമാര്‍ ചോദിച്ചു.

ഒടുവില്‍ ഇവരുടെ ഫറാഖാന്റെയും ജാക്വിലിന്റെയും നിര്‍ബന്ധം കൊണ്ട് അക്ഷയ് ഈ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു. തന്റെ ചിത്രമായ ഹൗസ് ഫുള്‍ 4 ലെ 'ലാല്‍ പാരി' ഗാനത്തിനൊപ്പമാണ് ചുവട് വെച്ചത്. അക്ഷയ് കുമാറിനോടൊപ്പം പിന്നീട് ഫറയും ജാക്വലിനും ഡാന്‍സ് കളിച്ചു.

ചില പ്രത്യേക ഫൂട്ട് വര്‍ക്ക് ചെയ്യാന്‍ ഫറ ആവശ്യപ്പെടുകയും അക്ഷയ് അനായാസം അത് പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഫറാ ഖാന്‍ അക്ഷയ് കുമാറിനെ പ്രശംസിക്കുകയും ചെയ്തു. ഈ വിഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/356168/my-salute-to-women-how-is-this-possible-akshay-kumar-steps-out-in-high-heels)