എട്ടു വയസുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവം; പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടടക്കം നാല് ഡോക്ടർമാർക്കെതിരെ കേസ്

എട്ടു വയസുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവം; പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടടക്കം നാല് ഡോക്ടർമാർക്കെതിരെ കേസ്
Apr 29, 2026 08:24 PM | By VIPIN P V

പുനലൂർ: ( www.truevisionnews.com ) പുനലൂർ താലൂക്ക് ആശുപത്രിയിൽ പേവിഷബാധയ്ക്ക് വാക്‌സിനേഷൻ എടുത്ത എട്ടു വയസ്സുകാരി നിയ ഫൈസൽ പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാരെ പ്രതിയാക്കി പുനലൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

ഡോക്ടർമാരായ ദേവി ലക്ഷ്മി, അംജിത, ജയസൂര്യ, സൂപ്രണ്ട് കെ.ആർ. സുനിൽകുമാർ എന്നിവർക്കെതിരെയാണ് കേസ്. മരിച്ച കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചവരുത്തിയതിനാണ് ആദ്യത്തെ മൂന്നു ഡോക്ടർമാർക്കെതിരെ കേസ്.

ചികിത്സ വിവരങ്ങൾ നൽകാതെ പിഴവു മറച്ചുവെച്ച് തെളിവ് നശിപ്പിച്ചതിനാണ് സൂപ്രണ്ടിനെതിരെ കേസെടുത്തത്. 2025 ഏപ്രിൽ എട്ടിന് കുന്നിക്കോട് ശാസ്ത്രീ ജങ്ഷൻ ജാസ്മിൻ മൻസിലിൽ ഹബീറയുടെ മകൾ നിയ ഫൈസലിന് വീടിന് സമീപം വെച്ച് ഉച്ചയോടെ തെരുവ് നായയുടെ കടിയേറ്റിരുന്നു.

തുടർന്ന് വിളക്കുടി ഫാമിലി ഹെൽത്ത് സെന്ററിൽ വാക്സിൻ എടുത്ത ശേഷം ഡോക്ടറുടെ നിർദേശപ്രകാരം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. എന്നാൽ പേവിഷബാധക്കുള്ള ഇമ്മ്യൂണോഗ്ലോബിൻ കുത്തിവെപ്പ് നൽകുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ കൃത്യമായി പാലിക്കാതെ ഇവിടെ ചികിത്സ പിഴവ് വരുത്തിയെന്നാണ് പരാതി.

പിന്നീട് പേവിഷബാധ മൂർച്ഛിച്ച നിയ ഫൈസൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2025 മെയ് അഞ്ചിന് മരിച്ചു. തുടർന്ന് ചികിത്സ പിഴവ് ആരോപിച്ച് കുട്ടിയുടെ മാതാവ് പുനലൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയാറായില്ല.

കുട്ടിക്ക് നൽകിയ ചികിത്സ സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം മാതാവ് താലൂക്ക് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി സൂപ്രണ്ട് കൃത്യമായി നൽകാതെ ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇവർ ആരോപിച്ചിരുന്നു.

ഇതിനെ തുടർന്ന് ഹബീറ പുനലൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെ തുടർന്ന് ആരോപണ വിധേയരായ ഡോക്ടർമാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിടുകയുമായിരുന്നു. കുട്ടിയുടെ മാതാവിന് വേണ്ടി അഡ്വ. അനീസ് തങ്ങൾകുഞ്ഞ് കോടതിയിൽ ഹാജരായി.

Rabies death in Kollam Doctors named as accused in case

Next TV

Related Stories
തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം

Apr 29, 2026 10:57 PM

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം

തെരുവുനായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന്...

Read More >>
 മലപ്പുറം കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Apr 29, 2026 10:17 PM

മലപ്പുറം കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം...

Read More >>
അസഹ്യമായ ദുര്‍ഗന്ധം, കോഴിക്കോട് ഒഴിഞ്ഞ പറമ്പിലെ കിണറില്‍ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടെയും ജഡം കണ്ടെത്തി

Apr 29, 2026 08:49 PM

അസഹ്യമായ ദുര്‍ഗന്ധം, കോഴിക്കോട് ഒഴിഞ്ഞ പറമ്പിലെ കിണറില്‍ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടെയും ജഡം കണ്ടെത്തി

കോഴിക്കോട് ഒഴിഞ്ഞ പറമ്പിലെ കിണറില്‍ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടെയും ജഡം...

Read More >>
ബിയർകുപ്പികളും പട്ടികയുംകൊണ്ട് യുവാവിന്റെ തലയടിച്ചുപൊട്ടിച്ചു; നാലുപേർ അറസ്റ്റിൽ

Apr 29, 2026 08:42 PM

ബിയർകുപ്പികളും പട്ടികയുംകൊണ്ട് യുവാവിന്റെ തലയടിച്ചുപൊട്ടിച്ചു; നാലുപേർ അറസ്റ്റിൽ

ബിയർകുപ്പികളും പട്ടികയുംകൊണ്ട് യുവാവിന്റെ തലയടിച്ചുപൊട്ടിച്ചു, നാലുപേർ...

Read More >>
'എക്‌സിറ്റ് പോൾ അവസാന വാക്കല്ല, മുഖവിലക്കെടുക്കേണ്ടത് ജനങ്ങളെ' - ബിനോയ് വിശ്വം

Apr 29, 2026 08:15 PM

'എക്‌സിറ്റ് പോൾ അവസാന വാക്കല്ല, മുഖവിലക്കെടുക്കേണ്ടത് ജനങ്ങളെ' - ബിനോയ് വിശ്വം

'എക്‌സിറ്റ് പോൾ അവസാന വാക്കല്ല, മുഖവിലക്കെടുക്കേണ്ടത് ജനങ്ങളെ' - ബിനോയ്...

Read More >>
വാഹനം ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Apr 29, 2026 08:00 PM

വാഹനം ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

വാഹനം ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ്...

Read More >>
Top Stories

News Roundup