---
title: "സദാചാരവാദികൾക്ക് എസ്തറിന്റെ മറുപടി: ‘സിനിമയിൽ റോളിനായി തുണി ഉരിയുന്നെന്ന അസംബന്ധം ഒന്ന് നിർത്തിക്കൂടേ?’"
english_title: "Esther's Reply to Moralists"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356185/esthers-reply-to-moralists"
published_at: "2026-04-29T15:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1d1249efa2_15.jpg"
keywords: []
---

# സദാചാരവാദികൾക്ക് എസ്തറിന്റെ മറുപടി: ‘സിനിമയിൽ റോളിനായി തുണി ഉരിയുന്നെന്ന അസംബന്ധം ഒന്ന് നിർത്തിക്കൂടേ?’

> **Lead Summary:** **[**സോഷ്യൽ മീഡിയയിലെ സദാചാരവാദികൾക്കെതിരെയും സൈബർ ആക്രമണങ്ങൾക്കെതിരെയും ആഞ്ഞടിച്ച് നടി എസ്തർ അനിൽ. ബാലതാരമായി സിനിമയിലെത്തിയ പെൺകുട്ടികൾ വളർന്നു വരുമ്പോൾ അവരെ ലൈംഗികച്ചുവയോടെ നോക്കിക്കാണുന്ന മലയാളികളുടെ പ്രവണതയെ മുൻപ് എസ്തർ വിമർശിച്ചിരുന്നു.

## Article Content

**[**സോഷ്യൽ മീഡിയയിലെ സദാചാരവാദികൾക്കെതിരെയും സൈബർ ആക്രമണങ്ങൾക്കെതിരെയും ആഞ്ഞടിച്ച് നടി എസ്തർ അനിൽ. ബാലതാരമായി സിനിമയിലെത്തിയ പെൺകുട്ടികൾ വളർന്നു വരുമ്പോൾ അവരെ ലൈംഗികച്ചുവയോടെ നോക്കിക്കാണുന്ന മലയാളികളുടെ പ്രവണതയെ മുൻപ് എസ്തർ വിമർശിച്ചിരുന്നു.

ഇതിനുപിന്നാലെ താരത്തിനെതിരെ ഉയർന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കുമാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. സിനിമയിൽ അവസരങ്ങൾക്കായി വസ്ത്രം ഉപേക്ഷിക്കുന്നുവെന്ന പ്രചാരണം വെറും അസംബന്ധമാണെന്നും അത്തരം ചിന്താഗതികൾ അവസാനിപ്പിക്കണമെന്നും താരം തുറന്നടിച്ചു.

സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ആയതുകൊണ്ട് മാത്രം മലയാള സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ ഒരാൾ പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയ എസ്തർ, വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിലോ അല്ല മറിച്ച് കലാകാരന്മാരുടെ മികവിലാണ് മലയാള സിനിമ നിലനിൽക്കുന്നതെന്നും ഓർമ്മിപ്പിച്ചു.

വിലകുറഞ്ഞ പ്രശസ്തി ലക്ഷ്യം വെച്ചാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും സാധാരണഗതിയിൽ പ്രതികരിക്കാറില്ലെങ്കിലും ഇത്തരക്കാരെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയതിനാലാണ് ഈ കുറിപ്പെന്നും താരം വ്യക്തമാക്കി.

സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവിനെ കുറിച്ചുള്ള ആവേശകരമായ വാർത്തയും ഈ ചർച്ചകൾക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട്. ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ദൃശ്യം 3' എന്ന ചിത്രത്തിലൂടെ ജോർജുകുട്ടിയുടെ മകളായി എസ്തർ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം മെയ് 21-നാണ് തീയറ്ററുകളിൽ എത്തുന്നത്. 2013-ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിനും, 2021-ലെ രണ്ടാം ഭാഗത്തിനും ശേഷം മൂന്നാം പതിപ്പിനായി വലിയ കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/356185/esthers-reply-to-moralists)