മലപ്പുറം: ( www.truevisionnews.com ) വാഹനം ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കരിപ്പൂർ പുളിയംപറമ്പ് സ്വദേശി കൈതക്കോട് അമ്പലത്തിങ്ങൽ താമസിക്കുന്ന നെയ്യൻ ആലിക്കോയയുടെ മകൻ സൈനുൽ ആബിദ് (38) ആണ് മരിച്ചത്.
ഒമാനിലെ ഹൈമയിൽ കോഫീ ഷോപ്പ് നടത്തുകയാണ് സൈനുൽ ആബിദ്. ലീവിന് നാട്ടിലെത്തി ഒരു മാസം മുൻപാണ് സൈനുൽ ആബിദ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ചൊവ്വാഴ്ച കിഴിശ്ശേരി മേലേപുരക്കൽ ആശുപത്രിയുടെ മുന്നിൽ വെച്ച് വാഹനം ഓടിച്ചു പോകുന്നതിനിടെ ആബിദ് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
മാതാവ്: പരേതയായ സൈനബ, ഭാര്യ: രിസ്‌വാന, മക്കൾ: ഫാത്തിമ രഹന, സിദ്ന, ഫാത്തിമ അസ്‌വ. സഹോദരങ്ങൾ: ഖമറുദ്ദീൻ, പരേതനായ അസൈനാർ, ഖമറുന്നിസ.
Young man dies after collapsing while driving
































