---
title: "അക്സൊമാനിയാക്കിന്റെ 'അംശം' ഇനി ലോകത്തിന്റെ നെറുകയിൽ; ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനം"
english_title: "Axomaniac's 'Part' is now on top of the world; ranks fourth on the global viral chart"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356162/axomaniacs-part-is-now-on-top-of-the-world-ranks-fourth-on-the-global-viral-chart"
published_at: "2026-04-29T14:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1c2bf53401_ranks_fourth_on_the_global_viral_chart.jpg"
keywords: []
---

# അക്സൊമാനിയാക്കിന്റെ 'അംശം' ഇനി ലോകത്തിന്റെ നെറുകയിൽ; ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനം

> **Lead Summary:** അക്സോമാനിയാക്കിന്റെ സ്വതന്ത്ര മലയാള ഗാനമായ ‘അംശം’ ആഗോള വൈറൽ ചാർട്ടിൽ നാലാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചു. ഇംഗ്ലീഷല്ലാത്ത ഒരു ഇന്ത്യൻ പ്രാദേശിക ഭാഷാ ഗാനം അന്താരാഷ്ട്ര തലത്തിൽ ഇത്ര വലിയ നേട്ടം കൈവരിക്കുന്നത് അപൂർവവും ശ്രദ്ധേയവുമാണ്. ആഗോള സംഗീത ആസ്വാദനത്തിൽ പ്രാദേശിക ഇന്ത്യൻ സംഗീതത്തിനുള്ള സ്വീകാര്യത വർധിക്കുന്നതിന്റെ തെളിവാണ് ഈ മുന്നേറ്റം.

## Article Content

അക്സോമാനിയാക്കിന്റെ സ്വതന്ത്ര മലയാള ഗാനമായ ‘അംശം’ ആഗോള വൈറൽ ചാർട്ടിൽ നാലാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചു. ഇംഗ്ലീഷല്ലാത്ത ഒരു ഇന്ത്യൻ പ്രാദേശിക ഭാഷാ ഗാനം അന്താരാഷ്ട്ര തലത്തിൽ ഇത്ര വലിയ നേട്ടം കൈവരിക്കുന്നത് അപൂർവവും ശ്രദ്ധേയവുമാണ്. ആഗോള സംഗീത ആസ്വാദനത്തിൽ പ്രാദേശിക ഇന്ത്യൻ സംഗീതത്തിനുള്ള സ്വീകാര്യത വർധിക്കുന്നതിന്റെ തെളിവാണ് ഈ മുന്നേറ്റം.

ആഗോളതലത്തിൽ മാത്രമല്ല, ഇന്ത്യയിലും വിദേശ വിപണികളിലും ഗാനം തരംഗമാവുകയാണ്. ഇന്ത്യയിലെ വൈറൽ സോങ്‌സ് പട്ടികയിൽ നാലാമതും, ടോപ്പ് സോങ്‌സിൽ എഴുപതാമതും ഈ ഗാനം ഇടംപിടിച്ചു. യു.എ.ഇയിലെ ടോപ്പ് 10 ലിസ്റ്റിൽ നാലാം സ്ഥാനത്താണ് ‘അംശം’ നിലവിൽ തുടരുന്നത്. മലയാള സംഗീതത്തെ അന്താരാഷ്ട്ര തലത്തിൽ പുതിയ ഉയരങ്ങളിലെത്തിച്ചിരിക്കുകയാണ് ഈ വിജയം.

ഗാനത്തിന്റെ ഔദ്യോഗിക മ്യൂസിക് വിഡിയോ പുറത്തിറങ്ങി വെറും മൂന്ന് ആഴ്ചക്കുള്ളിൽ തന്നെ 4.1 മില്യൺ വ്യൂസ് കടന്നു. ഇത് പ്രേക്ഷകശ്രദ്ധ മാത്രം അല്ല, ലോകമെമ്പാടുമുള്ള ശ്രോതാക്കൾ ഗാനം ആവർത്തിച്ച് കേൾക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ്.

ഡെഫ് ജാം റെക്കോർഡിങ്സ് ഇന്ത്യയും റിയൽ തിങ് റെക്കോർഡ്സ് (ആർ.ടി.ആർ)ഉം ചേർന്ന് പുറത്തിറക്കിയ ‘അംശം’, പ്രാദേശിക സാംസ്കാരിക പശ്ചാത്തലവും ഗ്ലോബൽ ആക്‌സസിബിൾ ശബ്ദവും കൂടിചേർന്നുള്ളതാണ്. മൻമഥന്റെ പുരാണകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും മലയാള ചിത്രമായ ‘ഞാൻ ഗന്ധർവൻ’ ന്റെ സ്വാധീനത്തോടെയും ഈ ഗാനം പ്രണയം, ആകാംക്ഷ, നശ്വരത തുടങ്ങിയ വിഷയങ്ങളെ അവതരിപ്പിക്കുന്നു. ആർ & ബി, ഹിപ്പ് ഹോപ്പ്, ക്ലാസിക്കൽ ഘടകങ്ങൾ എന്നിവയുടെ മിശ്രണത്തിലൂടെയാണ് ഇത് നിർമിച്ചിരിക്കുന്നത്.

'അംശം പോലെ രണ്ട് വ്യത്യസ്ത ഭാഗങ്ങളുള്ള ഒരു പാട്ട് ഇത്ര ദൂരം മുന്നോട്ട് പോകും എന്ന് ഞാൻ കരുതിയില്ല. എന്റെ പങ്കാളിയോട് ഒരു തമാശയായി തുടങ്ങിയ ഈ ഗാനം ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിൽ ഒരു സ്ഥാനം കണ്ടെത്തി. ഇത് എന്റെ വർക്കിലും എനിക്ക് ഒപ്പം പ്രവർത്തിക്കുന്നവരിലും ഉള്ള വിശ്വാസം കൂടുതൽ ശക്തമാക്കി', ആഗോള പ്രതികരണത്തെക്കുറിച്ച് അക്സോമാനിയാക് പറഞ്ഞു.

'എന്റെ വളരെ ശാന്തവും സ്വകാര്യവുമായ ഒരു ഇടത്തിൽ നിന്നാണ് 'അംശം' രൂപപെട്ടത്. തമിഴിലും മലയാളത്തിലും വേരൂന്നി സ്വാഭാവികമായാണ് ഇത് പിറന്നത്, അതൊരു ആസൂത്രിത ശ്രമമല്ലായിരുന്നു. ആ സത്യസന്ധത തന്നെയാണ് ഇതിനെ ആളുകളുമായി ബന്ധിപ്പിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു' ഭൂമി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/356162/axomaniacs-part-is-now-on-top-of-the-world-ranks-fourth-on-the-global-viral-chart)