---
title: "സിനിമാ ആസ്വാദകർക്ക് ലിസ്റ്റിൻ സ്റ്റീഫന്റെ വക മാജിക്; ഇന്ത്യയിലെ ആദ്യ ട്രാൻസ്‌പെരന്റ് എൽ.ഇ.ഡി സ്‌ക്രീൻ കാക്കനാടേക്ക്"
english_title: "India's first transparent LED screen to be installed in Kakkanad"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356156/indias-first-transparent-led-screen-to-be-installed-in-kakkanad"
published_at: "2026-04-29T13:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1bbb9d383f_12.jpg"
keywords: []
---

# സിനിമാ ആസ്വാദകർക്ക് ലിസ്റ്റിൻ സ്റ്റീഫന്റെ വക മാജിക്; ഇന്ത്യയിലെ ആദ്യ ട്രാൻസ്‌പെരന്റ് എൽ.ഇ.ഡി സ്‌ക്രീൻ കാക്കനാടേക്ക്

> **Lead Summary:** **[ **ഇന്ത്യൻ സിനിമാചരിത്രത്തിൽ പുതിയൊരു വിസ്മയമൊരുക്കി മാജിക് ഫ്രെയിംസ് സിനിമാസ് കേരളത്തിലേക്ക് ആദ്യത്തെ ട്രാൻസ്‌പെരന്റ് എൽ.ഇ.ഡി സ്‌ക്രീൻ എത്തിക്കുന്നു.

## Article Content

**[ **ഇന്ത്യൻ സിനിമാചരിത്രത്തിൽ പുതിയൊരു വിസ്മയമൊരുക്കി മാജിക് ഫ്രെയിംസ് സിനിമാസ് കേരളത്തിലേക്ക് ആദ്യത്തെ ട്രാൻസ്‌പെരന്റ് എൽ.ഇ.ഡി സ്‌ക്രീൻ എത്തിക്കുന്നു.

കൊച്ചി കാക്കനാട് ഒരുങ്ങുന്ന പുതിയ തീയറ്റർ സമുച്ചയത്തിലാണ് അതിനൂതനമായ ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. മലയാള സിനിമയ്ക്ക് ആഗോളതലത്തിൽ തന്നെ അഭിമാനിക്കാവുന്ന ഈ നേട്ടം സിനിമാ ആസ്വാദകർക്ക് സമാനതകളില്ലാത്ത ദൃശ്യ-ശ്രവ്യാനുഭവം സമ്മാനിക്കുമെന്ന് പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.

മാജിക് ഫ്രെയിംസിന്റെ 45-ാമത്തെ തീയറ്റർ സമുച്ചയം കുന്നംകുളം പെരുമ്പിലാവിലെ ഫാൽക്കൺ മാളിൽ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഈ സന്തോഷവാർത്ത പങ്കുവെച്ചത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളുടെ സംഗമസ്ഥാനമായ പെരുമ്പിലാവിൽ റിലീസിംഗ് തീയറ്ററുകൾ ഇല്ലെന്ന സിനിമാപ്രേമികളുടെ കുറവ് പരിഹരിച്ചാണ് പുതിയ മൾട്ടിപ്ലക്സ് പ്രവർത്തനം ആരംഭിക്കുന്നത്.

നടൻ ടൊവിനോ തോമസ് പെരുമ്പിലാവിലെ ഈ തീയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അർജുൻ അശോകൻ, ദിവ്യ പിള്ള, ഗ്രേസ് ആന്റണി, ഷീലു എബ്രഹാം തുടങ്ങിയ താരങ്ങൾ വിവിധ സ്ക്രീനുകളുടെ ഉദ്ഘാടനം നടത്തി.

ചടങ്ങിൽ നിർമ്മാതാക്കളായ ആൽവിൻ ആന്റണി, എബ്രഹാം മാത്യു എന്നിവരും പങ്കെടുത്തു. ഹർത്താലിനിടയിലും വൻ ജനപങ്കാളിത്തമാണ് ഉദ്ഘാടന വേളയിൽ ദൃശ്യമായത്. നാല് സ്ക്രീനുകളുള്ള പെരുമ്പിലാവിലെ തീയറ്ററിൽ മെയ് ഒന്ന് മുതൽ പ്രദർശനം ആരംഭിക്കും.

ഇതിനു പിന്നാലെയാകും കാക്കനാട് ട്രാൻസ്‌പെരന്റ് സ്‌ക്രീൻ എന്ന ഇന്ത്യയിലെ ആദ്യത്തെ വിസ്മയം യാഥാർത്ഥ്യമാകുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/356156/indias-first-transparent-led-screen-to-be-installed-in-kakkanad)