യാഷ് ആരാധകർക്ക് നിരാശ; 'ടോക്സിക്' റിലീസ് തീയതി മാറ്റി

യാഷ് ആരാധകർക്ക് നിരാശ; 'ടോക്സിക്' റിലീസ് തീയതി മാറ്റി
2026-04-29T14:47:00 | By Fidha Parvin

(moviemax.in) റോക്കിംഗ് സ്റ്റാർ യാഷ് നായകനാകുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി നീട്ടി. 2026 ജൂൺ 4-ന് നിശ്ചയിച്ചിരുന്ന റിലീസാണ് മാറ്റിയത്. ആഗോളതലത്തിൽ കൂടുതൽ വിപുലമായ രീതിയിൽ ചിത്രം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ മാറ്റമെന്ന് നിർമ്മാതാക്കളായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും അറിയിച്ചു.

അടുത്തിടെ നടന്ന 'സിനിമാകോൺ 2026'-ൽ ചിത്രത്തിന് ലഭിച്ച ആഗോള ശ്രദ്ധ റിലീസ് പ്ലാൻ പുനഃക്രമീകരിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര വിതരണക്കാരുമായുള്ള കരാറുകൾ ഉറപ്പാക്കി ചിത്രം ഏറ്റവും വലിയ സ്കെയിലിൽ പ്രേക്ഷകരിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് യാഷും ഗീതുവും ചേർന്നാണ്.

ചിത്രത്തെക്കുറിച്ച് യാഷ് പറഞ്ഞത് ഇങ്ങനെ:

"നമ്മൾ ചെയ്യുന്ന ചില സിനിമകൾക്ക് അപ്പുറം, സിനിമയെ എന്തുകൊണ്ടാണ് നമ്മൾ ഇഷ്ടപ്പെട്ടത് എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന ചില സിനിമകളുണ്ട്. ‘ടോക്സിക്’ അത്തരമൊരു അനുഭവമാണ്. സിനിമാകോണിൽ ചിത്രം അവതരിപ്പിച്ചപ്പോൾ ലഭിച്ച ആഗോള പ്രതികരണം, ഈ ചിത്രം ലോകവ്യാപകമായി അതിന്റെ പൂർണ ശേഷിയിൽ എത്തണമെന്ന ഞങ്ങളുടെ വിശ്വാസത്തെ കൂടുതൽ ഉറപ്പിച്ചു.

ടോക്സിക് പൂർത്തിയായിരിക്കുന്നു, ആഗോള വിതരണ കരാറുകളും പ്രധാന അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികളിലാണ് ഇപ്പോൾ ഞങ്ങൾ. ഇതിന്റെ ഭാഗമായാണ് റീലീസ് തീയതി പുതുക്കാൻ തീരുമാനിച്ചത്. നേരത്തെ പ്രഖ്യാപിച്ച പോലെ ജൂൺ 4 ന് റിലീസ് ചെയ്യുന്നില്ലെങ്കിലും, ആഗോളതലത്തിൽ യോജിച്ച മറ്റൊരു തീയതിയിൽ റിലീസ് ചെയ്യും. ടോക്സിക് ഉടൻ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

ഇന്ത്യൻ സിനിമ സ്വന്തം സ്വരം കണ്ടെത്തി ആഗോള വേദിയിലേക്ക് ഉയരുന്ന ഇത്തരമൊരു ഘട്ടത്തിൽ അതിന്റെ നിലവാരം ഉയർത്തേണ്ടത് നമ്മളൊരൊരുത്തരുടെയും ഉത്തരവാദിത്തമാണ്. ഒരു നടനെന്ന നിലയിലും നിർമ്മാതാവെന്ന നിലയിലും, ഇന്ത്യൻ സിനിമയ്ക്ക് വേണ്ടിയും നമ്മൾക്ക് എല്ലാവർക്കും വേണ്ടിയും എന്റെ ഉത്തരവാദിത്തം നിർവഹിക്കേണ്ട ഒരു അവസരമായി ഞാൻ ഇതിനെ കാണുന്നു. ഈ ചിത്രം ലോകത്തെത്തേണ്ട രീതിയിൽ എത്തിക്കാൻ വേണ്ട സമയം എടുക്കുന്നത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു."

ഓരോ ചുവടുവയ്പ്പിലും ഓരോ മാറ്റത്തിലും നിങ്ങളുടെ പിന്തുണ എന്നോടൊപ്പം ഉണ്ടായിരുന്നു, ഞാൻ അത് വളരെ നന്ദിയോടെ ഓർക്കുന്നു. ചില കഥകൾ ക്ഷമ ആവശ്യപ്പെടുന്നു. ചില യാത്രകൾ ക്ഷമ ആവശ്യപ്പെടുന്നു. ആസ്വദിക്കാനും ആഘോഷിക്കാനും ഒരു സിനിമ നിങ്ങൾക്ക് നൽകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു - ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ നിമിഷമായി നിലകൊള്ളുന്ന ഒരു സിനിമ. ”

യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’, പുതിയ റിലീസ് തീയതിയോടെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും.


Content Highlight: Yash fans disappointed; 'Toxic' release date changed

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup