ചൂണ്ടയിടുന്നതിനിടെ പുഴയിലേക്ക് കുഴഞ്ഞുവീണു; പെരിയാറിൽ യുവാവ് മുങ്ങി മരിച്ചു

 ചൂണ്ടയിടുന്നതിനിടെ പുഴയിലേക്ക് കുഴഞ്ഞുവീണു; പെരിയാറിൽ യുവാവ് മുങ്ങി മരിച്ചു
Apr 29, 2026 02:05 PM | By VIPIN P V

കൊച്ചി: പെരിയാറിൽ യുവാവ് മുങ്ങി മരിച്ചു. താന്നിപ്പുഴ കിഴക്കേപ്പുറത്ത് വിഷ്ണു (22 ) ആണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ പുഴയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയഘാതമെന്ന് സംശയിക്കുന്നു.

അതേസമയം പെരുമ്പാവൂർ ചെറുകുന്നം കെ.എം.പി കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ കനാലിൽ മുങ്ങിമരിച്ച ദാരുണ സംഭവത്തിൽ ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു.

കോട്ടയം മണർകാട് ഒറ്റപ്ലാക്കൽ വീട്ടിൽ എമിൽ സുനിൽആണ് ഇന്ന് പുലർച്ചെ 2:50-ഓടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.

സഹപാഠികളായ മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്സൽ എന്നിവർ അപകടദിവസം തന്നെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഹർത്താൽ പ്രമാണിച്ച് കോളേജിന് അവധിയായിരുന്നതിനാൽ കുളിക്കാനായി പെരിയാർ വാലി കനാലിലിറങ്ങിയ ആറംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.

കുളിക്കുന്നതിനിടെ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഭൂതത്താൻകെട്ട് അണക്കെട്ടിൽ നിന്ന് ആലുവയിലേക്ക് ഒഴുകുന്ന ഈ കനാലിന് ചില ഭാഗങ്ങളിൽ വലിയ ആഴവും ശക്തമായ ഒഴുക്കുമുണ്ട്.

Youth drowns in Periyar

Next TV

Related Stories
'ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികള്‍ ആണോ...? ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത്'; ചോദ്യവുമായി സുപ്രീം കോടതി

Apr 29, 2026 03:20 PM

'ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികള്‍ ആണോ...? ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത്'; ചോദ്യവുമായി സുപ്രീം കോടതി

ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത്, ചോദ്യവുമായി സുപ്രീം കോടതി ...

Read More >>
ആറാം തവണയും പാമ്പുകടി; ഇടുക്കിയിൽ തൊഴിലാളി മെഡിക്കൽ കോളേജ് ഐസിയുവിൽ

Apr 29, 2026 02:35 PM

ആറാം തവണയും പാമ്പുകടി; ഇടുക്കിയിൽ തൊഴിലാളി മെഡിക്കൽ കോളേജ് ഐസിയുവിൽ

ആറാം തവണയും പാമ്പുകടി; ഇടുക്കിയിൽ തൊഴിലാളി മെഡിക്കൽ കോളേജ്...

Read More >>
Top Stories










News Roundup